മലപ്പുറം: പ്രളയം, കൊവിഡ് മുന്നൊരുക്കം തുടങ്ങിയ വിഷയങ്ങളിൽ നഗരസഭ നടപടികൾ തുടങ്ങിയതായി ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്. പ്രളയവും കൊവിഡും ഒരേ പോലെ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രണ്ടിനെയും സർക്കാർ നിർദേശങ്ങൾ പാലിച്ച് നേരിടാനുള്ള നടപടികൾ ഘട്ടം ഘട്ടമായി നഗരസഭയിൽ ആരംഭിച്ചതായി നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു. സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ദുരന്തനിവാരണ സേന, റെസിഡൻസ് അസോസിയേഷനുകൾ എല്ലാവരും ചേർന്നാണ് പ്രളയത്തെയും കൊവിഡിനേയും പ്രതിരോധിക്കുക. ഓരോ ചുമതലകൾക്കും പ്രത്യേകം ആളുകളെ ചുമതലപ്പെടുത്താൻ റെസിഡൻസ് അസോസിയേഷനെ ഏൽപിച്ചതായും അവർ കൂട്ടിച്ചേർത്തു.
പ്രളയം, കൊവിഡ് മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി നിലമ്പൂർ നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് - നിലമ്പൂർ നഗരസഭ
സർക്കാർ നിർദേശങ്ങൾ അനുസരിച്ച് നഗരസഭ നടപടി തുടങ്ങിയതായി ചെയർപേഴ്‌സൺ പറഞ്ഞു.