മലപ്പുറം: ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയ സംഭവം വളരെ ഗൗരവമുള്ളതാണ്. ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ന്യായമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. പദ്ധതിയുടെ മറവില്‍ ശുദ്ധ തട്ടിപ്പാണ് നടന്നതെന്നും ഇക്കാര്യത്തില്‍ ആരെല്ലാം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സമഗ്രമായ അന്വേഷണം വേണം. പദ്ധതിയുമായി ബന്ധപ്പെട്ട് 20 കോടി രൂപക്ക് ഒരു കോടി രൂപയാണ് സ്വപ്‌നക്ക് കമ്മീഷനായി ലഭിച്ചത്. ഇത് കേട്ട് കേള്‍വിയില്ലാത്ത സംഭവമാണെന്നും ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാരിന്‍റെ ഔദ്യോഗിക പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തിക്ക് കമ്മീഷനെന്ന് പറയുന്നത് തന്നെ തട്ടിപ്പാണ്. ആര്‍ക്കാണ് ഈ പണം പോയതെന്നത് അന്വേഷിച്ച് കണ്ടെത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലൈഫ് മിഷന്‍ ക്രമക്കേട്; പ്രതിപക്ഷത്തിന്‍റെ ആവശ്യം ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
പദ്ധതിയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കരെ എംഎല്‍എ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിനെ പിന്‍താങ്ങി മുസ്ലിം ലീംഗും രംഗത്ത്.