മലപ്പുറം: 2019ലെ മഹാപ്രളയത്തില്‍ ചാലിയാർ പുഴയോരത്ത് ഭൂദാനം വെള്ളിലമാട്ടില്‍ വീട് തകർന്ന് പോയ കുടുംബത്തിന് കൈത്താങ്ങായി ചാരിറ്റബിൾ ട്രസ്റ്റ്. പോത്തുകല്ല് കേന്ദ്രമായി പ്രവർത്തിക്കുന്ന കെയറിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റാണ് കുടുംബത്തിന് വീട് നിർമിച്ച് നല്‍കിയത്.
കിടപ്പ് രോഗികളായ വൃദ്ധ മാതാപിതാക്കൾ അടങ്ങിയ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ച് നല്‍കിയത്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി സുഗതൻ താക്കോല്‍ കൈമാറി. പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് ജോൺ, വൈസ് പ്രസിഡന്‍റ് വത്സല അരവിന്ദൻ, നാസർ സാമ്പിക്കൽ, ജോസ് മാത്യു, ജിനേഷ് പി.വി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സന്തോഷ് മാത്യു, സുന്ദരൻ ,ജോൺ മത്തായി എന്നിവർ പങ്കെടുത്തു.