ETV Bharat / state

കാറിൽ കഞ്ചാവ് കടത്തിയ സംഭവം; ഒരാൾ പിടിയിൽ - cannabis

കേസിലെ ഒന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കാറിൽ കഞ്ചാവ്  കാർ കഞ്ചാവ് അറസ്‌റ്റ്  മുടപ്പിലാശേരി  മലപ്പുറം  smuggling cannabis car arrest  smuggling cannabis  cannabis smuggling car arrest  cannabis smuggling car  cannabis smuggling  cannabis  malappuram
കാറിൽ കഞ്ചാവ് കടത്തിയ സംഭവം; ഒരാൾ പിടിയിൽ
author img

By

Published : Apr 16, 2021, 4:30 PM IST

മലപ്പുറം: കാറിൽ കഞ്ചാവ് കടത്തിയ കേസിൽ ഒരാൾ പിടിയിൽ. കാളികാവ് പൂങ്ങോട് മുടപ്പിലാശേരി മാമ്പറമ്പ് വീട്ടിൽ ശ്രീയേഷ് (22) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന കേസിലെ ഒന്നാം പ്രതി നീലാഞ്ചേരി കിളിക്കുന്ന് സ്വദേശി കൂരിയോടൻ രാഹുൽ (24) ഓടി രക്ഷപ്പെട്ടു.

കാറിൽ കഞ്ചാവ് കടത്തിയ സംഭവം; ഒരാൾ പിടിയിൽ

മുടപ്പിലാശേരി ഭാഗത്ത് വൈകുന്നേരം നടത്തിയ പരിശോധനയ്‌ക്കിടെയാണ് റോഡരികിൽ നിർത്തിയിട്ട മാരുതി സ്വിഫ്‌റ്റ് ഡിസയർ കാർ ശ്രദ്ധയിൽപ്പെട്ടത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ രാഹുൽ ഓടി രക്ഷപ്പെട്ടു. കാർ കസ്‌റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവ് ഒരു കിലോയിൽ താഴെ ആയതിനാൽ ശ്രീയേഷിനെ രണ്ടാൾ ജാമ്യത്തിൽ വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി കാളികാവ് എക്‌സൈസ് ഇൻസ്‌പെക്‌ടർ എം.ഒ വിനോദ് അറിയിച്ചു. അതേ സമയം മേഖലയിൽ ലഹരിയുടെ ഉപയോഗം വർധിക്കുകയാണെന്നും പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് സംഘം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.