ETV Bharat / state

ഒരു ദിവസം കൂടി ബാക്കി നിൽക്കേ വോട്ടുറപ്പിക്കാനുളള അവസാനഘട്ട ഓട്ടത്തിലാണ് വണ്ടൂരിലെ സ്ഥാനാർഥികൾ - കേരളത്തിലെ തെരഞ്ഞെടുപ്പ്

വിവാഹങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത് വോട്ട് അഭ്യർഥിക്കുകയായിരുന്നു സ്ഥാനാർഥികൾ.

Candidates in Wandoor are in the final stages of securing votes  Wandoor election  kerala election 2021  UDF  UDF-LDF  കേരളത്തിലെ തെരഞ്ഞെടുപ്പ്  മലപ്പുറം വാർത്തകൾ
ഒരു ദിവസം കൂടി ബാക്കി നിൽക്കേ വോട്ടുറപ്പിക്കാനുളള അവസാനഘട്ട ഓട്ടത്തിലാണ് വണ്ടൂരിലെ സ്ഥാനാർഥികൾ
author img

By

Published : Apr 5, 2021, 5:28 AM IST

മലപ്പുറം: ജനം പോളിങ് ബൂത്തിലെത്തി വിധിയെഴുതാൻ ഒരു ദിവസം ബാക്കി നിൽക്കേ വോട്ടുറപ്പിക്കാനുളള അവസാനഘട്ട ഓട്ടത്തിലാണ് വണ്ടൂരിലെ സ്ഥാനാർഥികൾ. എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ അനിൽകുമാർ കരുവാരക്കുണ്ടിലും, ചോക്കാടും വണ്ടൂരിലും എൽഡിഎഫ് സ്ഥാനാർഥി പി മിഥുന വാണിയമ്പലത്തും ചെറുകോട്ടും കോളനികൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥിച്ചു.

അ​വ​സാ​ന​ത്തെ വോ​ട്ട​റെ​യും നേ​രി​ല്‍ കാ​ണാ​നുള്ള ഓ​ട്ടത്തിൽ തന്നെയായിരുന്നു സ്ഥാനാർഥികൾ എ.പി അനിൽ കുമാർ വിട്ടു പോയവരേ നേരിട്ടു കണ്ടും നിരവധി വിവാഹങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർഥി പി.മിഥുന പ്രാധാനമായും വണ്ടൂർ, വാണിയമ്പലം, ചെറുകോട്, എന്നിവടങ്ങളിലെ കോളനികളിലും , ചെറുകോട്ട് റോഡ് ഷോയിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. ബിജെപി സ്ഥാനാർഥി ഡോ. പി.സി.വിജയൻ ഞാറാഴ്ച്ച പോരൂർ, മമ്പാട്, വണ്ടൂർ പഞ്ചായത്തുകളിലെ വോട്ടർമാരെ കണ്ടു. ചുരുക്കത്തിൽ കനത്ത ചൂടിനേ വകവെയ്ക്കാതെ മുഴുവൻ സ്ഥാനാർഥികളും ഞാറാഴ്ച്ച വോട്ടർമാരേ കാണുന്ന തിരക്കിലായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.