മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബിരുദ അവസാന സെമസ്റ്റർ പരീക്ഷകൾ മാർച്ച് രണ്ട് മുതൽ നടത്തും. പി.ജി ഇംഗ്ലീഷ് പരീക്ഷ മാർച്ച് 23നും തുടങ്ങും. പരീക്ഷാ സ്ഥിരസമിതിയാണ് തീയതി പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനം ഏപ്രിൽ 15ന് നടത്തും.
പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച് 21ന് തുടങ്ങും. മൂല്യനിർണയം മാർച്ച് 25നാണ് തുടങ്ങുക. അവസാന വർഷ ഡിഗ്രി ഫലം ഏപ്രിൽ 15ന് പ്രഖ്യാപിക്കും. അടുത്ത അധ്യയന വർഷത്തെ പി.ജി ക്ലാസ് ജൂൺ ഒന്നിനാണ് തുടങ്ങുക.
നാലാം സെമസ്റ്റർ പി.ജി ഇംഗ്ലീഷ് പരീക്ഷ മാർച്ച് 23ന് തുടങ്ങും. കൂടുതൽ പേപ്പറുകൾ ഉള്ളതിനാലാണ് ഇംഗ്ലീഷ് ആദ്യം തുടങ്ങുന്നതെന്ന് പരീക്ഷാ സ്റ്റാന്‍റിംഗ് കമ്മിറ്റി കൺവീനർ ഡോ: റിജുലാൽ പറഞ്ഞു. മറ്റു പി.ജി പരീക്ഷകൾ മാർച്ച് 30ന് തുടങ്ങും. പി.ജി പ്രാക്ടിക്കൽ ഏപ്രിലിൽ അവസാനിക്കും. മൂല്യനിർണയം മെയ് മാസം നടത്തും. തുടർന്ന് ഫലപ്രഖ്യാപനം നടത്തും. 1995 മുതൽ വിവിധ പരീക്ഷകൾ എഴുതാനുള്ളവർക്ക് ഏപ്രിൽ - മെയ് മാസങ്ങളിൽ പരീക്ഷ നടക്കും. ഫലപ്രഖ്യാപനം ഏപ്രിൽ 15ന്.