മലപ്പുറം: ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കെട്ടിടം ഉയര്‍ത്തുന്നു. കഴിഞ്ഞ രണ്ട് തവണയും പ്രളയം ഏറെ ബാധിച്ച നിലമ്പൂരിലെ മിനര്‍വപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടമാണ് ഇത്തരത്തില്‍ ഉയര്‍ത്തുന്നത്. 1060 ചതുരശ്ര അടിയുള്ള കെട്ടിടം 40 ദിവസം കൊണ്ട് നാലടിയാണ് ഉയര്‍ത്തുക. പഞ്ചാബ്, ഹരിയാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മഹ്‌ല പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെട്ടിടം ഉയര്‍ത്തുന്നത്. നിലമ്പൂര്‍ മുമ്മുള്ളി കൃഷ്‌ണദാസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രളയശേഷം വ്യാപാരം നടത്താന്‍ കഴിയാതെ വന്നതോടെയാണ് ഉയര്‍ത്താന്‍ തീരുമാനിച്ചത്. കെട്ടിടത്തിന്‍റെ ചുവരുകള്‍ തറയില്‍ നിന്നും വേര്‍പെടുത്തി കോണ്‍ഗ്രീറ്റ് തൂണുകളിലെ കമ്പിയുടെ നീളം കൂട്ടി വീണ്ടും കോണ്‍ഗ്രറ്റ് ചെയ്‌താണ് കെട്ടിടം ഉയര്‍ത്തുക.
പ്രളയത്തെ നേരിടാന്‍ കെട്ടിടം ഉയര്‍ത്തല്‍ - മലപ്പുറം വാര്‍ത്തകള്‍
1060 ചതുരശ്ര അടിയുള്ള കെട്ടിടം 40 ദിവസം കൊണ്ട് നാലടിയാണ് ഉയര്‍ത്തുക