ETV Bharat / state

നിലമ്പൂരില്‍ ഒന്നരക്കോടിയുടെ കള്ളപ്പണം പിടിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍ - black money

അരി ലോറിയില്‍ ചാക്കില്‍ കെട്ടിയ രൂപത്തിലാണ് പണം കടത്താന്‍ ശ്രമിച്ചത്.

കള്ളപ്പണം പിടിച്ചെടുത്തു  ഒന്നരക്കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു  മൂന്ന് പേര്‍ കസ്റ്റംഡിയില്‍  ജില്ലാ പൊലീസ് സൂപ്രണ്ടി  കള്ളപ്പണം  black money  malappuram
ഒന്നരക്കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു; മൂന്ന് പേര്‍ കസ്റ്റംഡിയില്‍
author img

By

Published : Jul 19, 2020, 2:41 PM IST

Updated : Jul 19, 2020, 4:18 PM IST

മലപ്പുറം: ചരക്ക് ലോറിയില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപ പിടിച്ചെടുത്തു. ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പുലർച്ചെ രണ്ട് മണിക്ക് നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികളിലായി പണം പിടിച്ചെടുത്തത്. അരി ലോറിയില്‍ ചാക്കില്‍ കെട്ടിയ രൂപത്തിലാണ് പണം കടത്താന്‍ ശ്രമിച്ചത്.

നിലമ്പൂരില്‍ ഒന്നരക്കോടിയുടെ കള്ളപ്പണം പിടിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

എടപ്പാളിൽ നിന്നും അടക്കയുമായി നാഗ്‌പൂ‌രിലേക്ക് പോയ ചരക്ക് ലോറി അരിയുമായി മടങ്ങി വരുന്നതിനിടയിൽ നിലമ്പൂർ വടപുറം പാലത്തിന് സമീപത്ത് വെച്ചാണ് പിടിയിലായത്. ഹൈവേ പൊലീസ് പിടിച്ചെടുത്ത പണം റിപ്പോർട്ട് സഹിതം നിലമ്പൂർ സിഐ കെ.എസ് ബിനുവിന് കൈമാറി. ഒരു കോടി അമ്പത്തിയേഴര ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗമായിരിക്കും തുടരന്വേഷണം നടത്തുക. പണം കടത്താന്‍ ശ്രമിച്ച ലോറിയുടെ ഡ്രൈവറും പണം വാങ്ങാനെത്തിയ രണ്ടു പേരുള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ്‌ കസ്റ്റഡിയിലുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.

അടക്ക വില്‍പന നടത്തിയ ശേഷം നികുതി ഒഴിവാക്കാൻ അക്കൗണ്ടിൽ ഇടാതെ പണമായി ലോറിയിൽ കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. ലോറി നാഗ്‌പൂരിൽ നിന്നും വന്നതായതിനാൽ പൊലീസ് സ്റ്റേഷൻ, ലോറികൾ, പണം എന്നിവ അണുവിമുക്തമാക്കി.

Last Updated : Jul 19, 2020, 4:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.