മലപ്പുറം: Black Money കുറ്റിപ്പുറത്ത് നിന്നും കുഴൽ പണവുമായി രണ്ടു വേങ്ങര സ്വദേശികൾ പിടിയില്‍. വേങ്ങര ചണ്ണയിൽ സ്വദേശി എടക്കണ്ടൻ സഹീർ (26), വേങ്ങര ചേറൂർ സ്വദേശി ഉത്തൻകാര്യപ്പുറത്ത് സമീർ (24) എന്നിവരേയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 63 ലക്ഷം രൂപയുടെ കുഴൽ പണമാണ് പിടിച്ചെടുത്തത്.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വെെ.എസ്.പി ബെന്നിയുടെ നിർദേശത്തെ തുടർന്ന് കുറ്റിപ്പുറം സി.ഐ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കുറ്റിപ്പുറം പാലത്തിന് മുകളിൽ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി സംഘം പിടിയിലായത്. കാറിനകത്ത് പ്രത്യേകമായി തയാറാക്കിയ രഹസ്യ അറയ്ക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. പണം വേങ്ങരയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു.
സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ് സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, ജയപ്രകാശ്, സുമേഷ് പാണ്ടിക്കാട്, കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനിലെ മുഹമ്മദ് അശ്റഫ് , അനീഷ് എന്നിവരും കരിപ്പൂർ പൊലീസ് സ്‌റ്റേഷനിലെ സിറാജുദ്ദീന്‍ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
ALSO READ: പൂഞ്ഞാറില്‍ കോടതി ഉത്തരവ് കൈമാറാനെത്തിയ ജീവനക്കാരിക്ക് നേരെ കൈയേറ്റ ശ്രമം