മലപ്പുറം: കാറ്റിലും മഴയിലും അരീക്കോട് അലുക്കൽ പാടത്ത് വ്യാപക കൃഷി നാശം. പാടത്ത് പൂർണ വളർച്ചയെത്തിയ 25000ൽ അധികം വാഴകളാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും ഒടിഞ്ഞുവീണത്. 35ഓളം കർഷകർ പാട്ടത്തിനെടുത്ത് നടത്തിയ വാഴക്കൃഷി ആണ് അപ്രതീക്ഷിതമായി എത്തിയ വേനൽ മഴയിൽ നശിച്ചത്.
രണ്ടുമാസത്തിന് ശേഷം വിളവെടുക്കേണ്ട വാഴകളാണ് നശിച്ചതെന്ന് കർഷകൻ പികെ ബഷീൽ പറഞ്ഞു. സർക്കാരിന്‍റെ അടിയന്തര സഹായം വേണമെന്നാണ് കർഷകരുടെ അവശ്യം. പി കെ ബഷീർ എം.എൽ.എ അടക്കമുള്ളവർ കൃഷി സ്ഥലം സന്ദർശിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തി. അരീക്കോട് കൂടാതെ കീഴുപറമ്പ്, വാഴക്കാട്, വാഴയൂർ പഞ്ചായത്തുകളിലും വ്യാപകമായ കൃഷി നശം ഉണ്ടായിട്ടുണ്ട്.