മലപ്പുറം : മിനി പമ്പയിൽ കാണാതായ അയ്യപ്പഭക്തന്‍റെ മൃതദേഹം കണ്ടെത്തി. കർണ്ണാടക ബാഗൽകോട്ട സ്വദേശി പ്രദീപ് മേട്ടിന്‍റെ (25) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പ്രദീപിനെ കാണാതായത്. മിനിപമ്പയില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് കുറ്റിപ്പുറം മിനിപമ്പയ്ക്കടുത്ത് ഹോട്ടലിന് സമീപം കുളിക്കാന്‍ ഇറങ്ങിയത്. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് ,ലൈഫ് ഗാര്‍ഡ് ,നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി, താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തുടർ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.