മലപ്പുറം: കൊവിഡ് 19 നീരിക്ഷണത്തിലുള്ളവർക്ക് ആയുർവേദ മരുന്ന് നൽകുമെന്ന് നിലമ്പൂര്‍ നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്. പന്തളം, പൊന്നാനി നഗരസഭകളിൽ നിരീക്ഷണത്തിലുള്ള ആളുകൾക്ക് ആയുർവേദ മരുന്നുകൾ നൽകിയത് ഏറെ ഫലപ്രദമായെന്ന് ചെയർമാൻമാർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം. നഗരസഭ കണ്ടയ്‌ന്‍മെന്‍റ് സോണായി മാറിയ സാഹചര്യത്തിൽ അണുനശീകരണം ഉൾപ്പെടെ ശക്തമാക്കി. കൊവിഡ് സ്ഥിരികരിച്ച മുഴുവൻ പേരുടെയും വീടുകൾ അണുവിമുക്തമാക്കി. ആർ.ആർ.ടി, ആശാ വർക്കർമാർ ഉൾപ്പെടെ അണു നശീകരണ പ്രവർത്തികൾ നടത്തിവരികയാണ്. വനിതാ കോറന്‍റൈന്‍ സൗകര്യമൊരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാതെ നഗരസഭയുടെ ഉൾപ്രദേശങ്ങളില്‍ പ്രവർത്തിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പത്മിനി ഗോപിനാഥ് പറഞ്ഞു.
നിലമ്പൂരില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് ആയുര്‍വേദ മരുന്ന് - nilambur municipality news
പന്തളം, പൊന്നാനി നഗരസഭകളിൽ നിരീക്ഷണത്തിലുള്ള ആളുകൾക്ക് ആയുർവേദ മരുന്നുകൾ നൽകിയത് ഏറെ ഫലപ്രദമായെന്ന് ചെയർമാൻമാർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിലമ്പൂര്‍ നഗരസഭയിലും സമാന നീക്കം നടക്കുന്നത്