ETV Bharat / state

മേളക്കൊഴുപ്പിൽ പുരസ്‌കാര സമർപ്പണം - award function in kuttippuram

ഗുരുപ്രണാമം പുരസ്‌കാരം കപ്പൂര്‍ അന്തിമഹാകാളന്‍ കാവ് ചന്ദ്രന്‍ വെളിച്ചപ്പാടിനും കൊമ്പ് കലാകാരന്‍ കോതച്ചിറ നാരായണന്‍ നായര്‍ ആശാനും നല്‍കി.

പുരസ്‌കാര സമർപണം
author img

By

Published : Sep 8, 2019, 10:33 PM IST

Updated : Sep 8, 2019, 11:20 PM IST

മലപ്പുറം: സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്‍റെ ഗുരുപ്രണാമം പുരസ്‌കാരം കപ്പൂര്‍ അന്തിമഹാകാളന്‍ കാവ് ചന്ദ്രന്‍ വെളിച്ചപ്പാടിനും കൊമ്പ് കലാകാരന്‍ കോതച്ചിറ നാരായണന്‍ നായര്‍ ആശാനും സമർപ്പിച്ചു. കുറ്റിപ്പുറത്ത് നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു.

മേളക്കൊഴുപ്പിൽ പുരസ്‌കാര സമർപ്പണം

വാദ്യകലാരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്‍റെ മുന്നൂറിൽപരം വിദ്യാര്‍ഥികള്‍ അണിനിരന്ന വാദ്യമഞ്ജരി വാദ്യാവതരണം ചടങ്ങിന് മേളക്കൊഴുപ്പേകി. പദ്‌മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, കവി ആലംകോട് ലീലാകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Intro:മലപ്പുറം ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം നടത്തിവരുന്ന പുരസ്‌കാര സമര്‍പ്പണം കുറ്റിപ്പുറത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ നിര്‍വഹിച്ചു.സോപാനം സ്‌കൂളിലെ മുന്നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ അണിനിരന്ന വാദ്യമഞ്ജരി വാദ്യാവതരണം ചടങ്ങിന് മേളക്കൊഴുപ്പേകി.Body:ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ പുരസ്‌കാരസമര്‍പ്പണം ചടങ്ങ് കുട്ടികലാകാരന്മാരുടെ വാദ്യമഞ്ജരിയാല്‍ സമ്പന്നമായിConclusion:വാദ്യകലാരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ പുരസ്‌കാരസമര്‍പ്പണം ചടങ്ങ് കുട്ടികലാകാരന്മാരുടെ വാദ്യമഞ്ജരിയാല്‍ സമ്പന്നമായി. സോപാനം സ്‌കൂളിലെ മുന്നൂരില്‍പ്പരം വിദ്യാര്‍ഥികളാണ് വാദ്യമഞ്ജരിയില്‍ മേളക്കൊഴുപ്പേകിയത്.

ഹോള്‍ഡ്-

ചടങ്ങില്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം നല്‍കിവരുന്ന രണ്ടാമത് ഗുരുപ്രണാമം പുരസ്‌കാരം,കപ്പൂര്‍ അന്തിമഹാകാളന്‍ കാവ് ചന്ദ്രന്‍ വെളിച്ചപ്പാടിനും,കൊമ്പ് കലാകാരന്‍ കോതച്ചിറ നാരായണന്‍ നായര്‍ ആശാനും ചടങ്ങില്‍ സമര്‍പ്പിച്ചു.പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍, കവി ആലംകോട് ലീലാകൃഷ്ണന്‍,തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു
Last Updated : Sep 8, 2019, 11:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.