ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ്; ജോസ് കെ മാണി നിലപാട് വ്യക്തമാക്കണം മോൻസ് ജോസഫ് എം.എൽ.എ - നിയമസഭ കയ്യാങ്കളി കേസ്; ജോസ് കെ മാണി നിലപാട് വ്യക്തമാക്കണം മോൻസ് ജോസഫ് എം.എൽ എ

ജോസ് പക്ഷത്തിന്‍റെ ഇപ്പോഴത്തെ നിലപാട് കെ.എം.മാണിയുടെ ആത്മാവു പോലും പൊറുക്കില്ലെന്നും മോൻസ് ജോസഫ്

ജോസ് കെ മാണി നിലപാട് വ്യക്തമാക്കണം മോൻസി ജോസഫ് എം.എൽ എ  നിയമസഭ കയ്യാങ്കളി കേസ്; ജോസ് കെ മാണി നിലപാട് വ്യക്തമാക്കണം മോൻസ് ജോസഫ് എം.എൽ എ  assembly-conflict-case;Jose K. Mani should make his position clear
നിയമസഭ കയ്യാങ്കളി കേസ്; ജോസ് കെ മാണി നിലപാട് വ്യക്തമാക്കണം മോൻസ് ജോസഫ് എം.എൽ എ
author img

By

Published : Sep 24, 2020, 10:17 PM IST

Updated : Sep 24, 2020, 10:29 PM IST

മലപ്പുറം: നിയമസഭ കയ്യാങ്കളി കേസില്‍ ജോസ് കെ മാണി നിലപാട് വ്യക്തമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാറിൽ ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണി സാറിനെ ബജറ്റ് അവതരിപ്പിക്കാൻ എത്തിയപ്പോൾ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായ എൽ.ഡി.എഫ് തടഞ്ഞ സംഭവത്തിൽ കോടതി നടപടി അപഹാസ്യമായി എന്ന പരാമർശം നടത്തിയ സാഹചര്യത്തിൽ ജോസ് പക്ഷം നിലപാട് വ്യക്തമാക്കണം. മാണിസാറിനെ സ്നേഹിക്കുന്നവർക്ക് എങ്ങനെ എൽ.ഡി.എഫിൽ ചേരാൻ കഴിയുമെന്നും മോൻസ് ജോസഫ് ചോദിച്ചു.

നിയമസഭ കയ്യാങ്കളി കേസ്; ജോസ് കെ മാണി നിലപാട് വ്യക്തമാക്കണം മോൻസ് ജോസഫ് എം.എൽ.എ

ജോസ് പക്ഷത്തിന്‍റെ എൽഡിഎഫ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ ജോസഫ് എം പുതുശ്ശേരിയും നിരവധി പ്രവർത്തകരും കേരളാ കോൺഗ്രസ് എമ്മിലേക്ക് വന്നത്. വരും ദിവസങ്ങളിൽ ജോസ് പക്ഷത്തു നിന്നും സംസ്ഥാന വ്യാപകമായി പി.ജെ.ജോസഫും, സി.എഫ്.തോമസും നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് എമ്മിലേക്ക് നേതാക്കളും പ്രവർത്തകരും എത്തും. കെ.എം.മാണിയും പി.ജെ.ജോസഫും കേരളാ കോൺഗ്രസ് ഐക്യത്തിനായാണ് ഒറ്റ പാർട്ടിയായത്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. യു.ഡി.എഫ് വിട്ട ഒറ്റക്ക് നിന്ന ശേഷം മാണി സാറിന്‍റെ നേതൃത്യത്തിൽ യു.ഡി.എഫിലേക്ക് തന്നെയാണ് മടങ്ങിയെത്തിയത്. ജോസ് പക്ഷത്തിന്‍റെ ഇപ്പോഴത്തെ നിലപാട് കെ.എം.മാണിയുടെ ആത്മാവു പോലും പൊറുക്കില്ലെന്നും, മുഖ്യമന്ത്രിയും, മന്ത്രിമാരുമുൾപ്പെടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഒരു മുന്നണിയിലേക്ക് പോകാൻ യഥാർത്ഥ കേരളാ കോൺഗ്രസുകാർ തയ്യാറാകില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

Last Updated : Sep 24, 2020, 10:29 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.