മലപ്പുറം : കൊവിഡ് ജാഗ്രതയുടെ ഭാഗമായി ആവിഷ്‌കരിച്ച 'വിസിൽ' പദ്ധതി തവനൂരിൽ ആരംഭിച്ചു. കൊറോണ ബാധിത പ്രദേശത്ത് നിന്ന് വരുന്നവർ നാട്ടിൽ എത്തിയാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുന്ന പരിപാടിയാണ് 'വിസിൽ'.
ഇതിനായി വാർഡ് തലത്തിൽ ദ്രുത കർമ്മ സേനയുടെ നേതൃത്വത്തിലായിരിക്കും പരിപാടി നടപ്പാക്കുക. ഇതിന്‍റെ ഭാഗമായി വാർഡ് തലത്തിൽ അതിർത്തി നിരീക്ഷണ സമിതി യോഗം ചേർന്നിട്ടുണ്ട്. ജനപ്രതിനിധികൾ, ആരോഗ്യ, പൊലീസ്, കുടുംബശ്രീ, വോളണ്ടിയർമാർ എന്നിവരാണ് നിരീക്ഷണ സമിതിയിലുള്ളത്. ഈ സംഘം പഞ്ചായത്ത് അതിർത്തികളിലെ പ്രവേശനം പരിശോധിക്കുകയും അനധികൃതമായി പ്രവേശിക്കുന്നവരെ നിരീക്ഷണത്തിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിന്‍റെ ഭാഗമായി തവനൂരിന്‍റെ അതിർത്തി പ്രദേശമായ മിനി പമ്പയിൽ വിസിൽ പദ്ധതിയുടെ യോഗം ചേർന്നിരുന്നു.