ETV Bharat / state

ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; പെരിന്തല്‍മണ്ണയില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - ആന്‍റി നര്‍ക്കോട്ടിക്‌ സ്‌ക്വാഡ്

പെരിന്തല്‍മണ്ണയില്‍ പിടിയിലായവര്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ഹാഷിഷ് ഓയില്‍ എത്തിക്കുന്ന സംഘത്തില്‍പ്പെട്ടവര്‍. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

arrest  ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം  ഹാഷിഷ് ഓയില്‍  ഹാഷിഷ് ഓയില്‍ കേസ്  പെരിന്തല്‍മണ്ണ വാര്‍ത്തകള്‍  പെരിന്തല്‍മണ്ണ ഹാഷിഷ്  പെരിന്തല്‍മണ്ണ ഹാഷിഷ് കേസ് അറസ്റ്റ്  Hashish oil case in perinthalmanna  Hashish oil  Arrest in Hashish oil case in perinthalmanna in malappuram  മലപ്പുറം വാര്‍ത്തകള്‍  latest news in malappuram district
അറസ്റ്റിലായ സെബാസ്റ്റ്യന്‍ (51), സിദ്ദീഖ് (52)
author img

By

Published : Aug 6, 2022, 8:36 PM IST

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അരക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷ്‌ ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര കിലോ ഹാഷിഷ് പൊലീസ് കണ്ടെടുത്തു.

ഹാഷിഷ് കടത്തിയ പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും ആന്‍റി നര്‍ക്കോട്ടിക്‌ സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ഹാഷിഷ്‌ ഓയില്‍ കടത്തുന്ന സംഘത്തിലെ കണികളാണ് ഇരുവരും.

പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി എം.സന്തോഷ് കുമാറിന്‍റ നേതൃത്വത്തില്‍ സി.ഐ സി.അലവി, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

also read: പൊലീസ് പിടിച്ചെടുത്ത ലഹരി വസ്‌തുക്കള്‍ തീയിട്ട് നശിപ്പിച്ചു ; കത്തിച്ചത് എംഡിഎംഎ ഉള്‍പ്പെടെയുള്ളവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.