മലപ്പുറം: കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ചിത്രങ്ങളൊരുക്കുന്നതിന്‍റെ തിരക്കിലാണ് എടവണ്ണ ഗവ. ഹച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അര്‍ഫാന്‍. പാഠപുസ്തകത്തിലെ കഥകൾക്ക് അനുയോജ്യമായ കാർട്ടൂണുകളാണ് വരയ്ക്കുന്നത്. ഇത് കുട്ടികളുടെ പഠനത്തെ സഹായിക്കുമെന്ന് അര്‍ഫാന്‍ പറയുന്നു. എടവണ്ണ മുണ്ടേണ്ടര മൂലങ്ങോടൻ അക്ബർ, കമറുന്നീസ ദമ്പതികളുടെ മകനാണ്. വര്‍ഷങ്ങളായി ചിത്രങ്ങള്‍ വരയ്ക്കുന്ന അര്‍ഫാന് ആരോഗ്യ വകുപ്പിന്‍റ പ്രത്യേക പുരസ്കാരം, പെൻസിൽട്രോയിംഗിന് സ്കൂൾ ജില്ലാ കലോത്സവത്തിൽ എ.ഗ്രേഡും ലഭിച്ചിട്ടുണ്ട്. വീട്ടിലും സ്കൂളിലുമായി നിരവധി ചിത്രങ്ങളാണ് അര്‍ഫാന്‍ വരച്ചത്.
കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ചിത്രങ്ങളൊരുക്കി അര്‍ഫാന്‍ - engages
പ്ലസ് ടു വിദ്യാർഥിയായ അര്‍ഫാന്‍ എടവണ്ണ മുണ്ടേണ്ടര മൂലങ്ങോടൻ അക്ബർ, കമറുന്നീസ ദമ്പതികളുടെ മകനാണ്