ETV Bharat / state

പഴുതടച്ച മുന്നൊരുക്കങ്ങൾ; ദുരന്തകാലത്തെ അതിജീവിച്ച് മലയോര മേഖല - ദുരന്തകാലത്തെ അതിജീവിച്ച് മലയോര മേഖല

പുതിയ അതിജീവന പാഠം രചിച്ച് മലപ്പുറത്തെ മലയോര മേഖലകൾ.. പ്രളയ മുന്നൊരുക്കം ഫലം കണ്ടു, നാശനഷ്‌ടവും ജീവഹാനിയും ഒഴിവായി

Antiquated preparations  Antiquated preparations Hilly region  പഴുതടച്ച മുന്നൊരുക്കങ്ങൾ  ദുരന്തകാലത്തെ അതിജീവിച്ച് മലയോര മേഖല  മലയോര മേഖല ദുരന്തകാലം
മുന്നൊരുക്കങ്ങൾ
author img

By

Published : Aug 17, 2020, 1:01 PM IST

Updated : Aug 17, 2020, 1:08 PM IST

മലപ്പുറം: കഴിഞ്ഞ വർഷത്തെ പ്രളയം മലയോര മേഖലയിലുണ്ടാക്കിയ ആഘാതത്തിന്‍റെ പശ്ചാത്തലത്തിൽ ഇക്കുറി സ്വീകരിച്ച ശക്തമായ മുന്നൊരുക്കങ്ങൾ ഫലം കണ്ടതായി വിലയിരുത്തൽ. എല്ലാ സംവിധാനവും കയ്യെത്തും ദൂരത്തൊരുക്കിയാണ് ജില്ലാ ഭരണകൂടം ഇത്തവണ വെള്ളപ്പൊക്കത്തെ അതിജീവിച്ചത്. പി.വി അൻവർ എംഎൽഎ, പി.വി അബ്ദുല്‍ വഹാബ് എംപി, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു മുന്നൊരുക്ക നടപടികൾ.

ഓഗസ്റ്റ് നാല് മുതൽ തന്നെ കനത്ത മഴ ആരംഭിച്ചു. ചാലിയാർ പുഴയും അഞ്ച് പോഷകനദികളും നിറഞ്ഞൊഴുകി. നാടുകാണി ചുരത്തിൻ്റെ താഴ്‌വാരം, കവളപാറ, പാതാർ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ തവണ റോഡിൽ വെള്ളക്കെട്ട് മൂലം രക്ഷാപ്രവർത്തനത്തിന് സംവിധാനമെത്താത്ത എല്ലായിടത്തും നേരത്തെ ബോട്ടുകൾ എത്തിച്ചു. തീരദേശത്ത് നിന്ന് ഫിഷറീസ് വകുപ്പിൻ്റെ ഏഴ് ഫൈബർ വള്ളങ്ങളാണ് നിലമ്പൂരിലെത്തിച്ചത്.

പ്രളയ രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ച 18 മത്സ്യത്തൊഴിലാളികളും ഓഗസ്റ്റ് നാലിന് നിലമ്പൂരിലെത്തി. വൈദ്യുതി ബന്ധം തകരുമെന്ന് മുൻകൂട്ടി കണ്ട് നാലിടത്ത് ഹാം റേഡിയോ സിസ്റ്റം സ്ഥാപിച്ച് സംസ്ഥാന ദുരന്തനിവാരണ ടീമുമായി ബന്ധിപ്പിച്ചു. നിലമ്പൂർ ഫയർ ആൻഡ് റസ്ക്യൂ ടീം എല്ലാ സജ്ജീകരണവുമായി ആറിടത്ത് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു.

പോത്തുകല്ല്, വഴിക്കടവ്, എടക്കര, കരുളായ്, മമ്പാട്, മൈലാടി എന്നിവിടങ്ങളിലാണ് ഔട്ട് പോസ്റ്റ് ഒരുക്കിയത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഔട്ട് പോസ്റ്റിലൊരുക്കി. എവിടെ നിന്ന് അപകട സന്ദേശം ലഭിച്ചാലും നിമിഷ നേരത്താൽ ഔട്ട് പോസ്റ്റിലെ സംവിധാനം ദുരന്ത സ്ഥലത്തെത്താൻ സഹായിക്കും. പി.വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് യോഗം ചേരുകയും ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്തത് മലയോരത്തിന് പുതിയ മാതൃക നൽകി. കാലവർഷത്തില്‍ ഒരു അപകടം പോലും റിപ്പോർട്ട് ചെയ്യാതെ മലയോര മേഖലയ്ക്ക് അതിജീവിക്കാനായെന്നത് ആശ്വാസകരമാണ്.

Last Updated : Aug 17, 2020, 1:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.