ETV Bharat / state

മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനം; നിലമ്പൂരില്‍ പൊലീസ് സ്‌പെഷ്യല്‍ ഏരിയ കണ്‍ട്രോള്‍ റൂം തുറന്നു - നിലമ്പൂർ നഗരസഭ ഉപാധ്യക്ഷ അരുമ ജയ കൃഷ്ണൻ

മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന നിലമ്പൂർ മേഖലയിൽ മുഴുവൻ സമയ നിരീക്ഷണത്തിന് പൊലീസ് സ്‌പെഷ്യല്‍ ഏരിയ കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

Nilambur Police opened special area control room  Anti Maoist operations Nilambur  മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനം  നിലമ്പൂരില്‍ പൊലീസ് സ്‌പെഷല്‍ ഏരിയ കണ്‍ട്രോള്‍ റൂം തുറന്നു  നിലമ്പൂരില്‍ പൊലീസ് സ്‌പെഷല്‍ ഏരിയ കണ്‍ട്രോള്‍ റൂം  നിലമ്പൂര്‍ വാര്‍ത്ത  നിലമ്പൂര്‍ പൊലീസ്  നിലമ്പൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം  നിലമ്പൂർ നഗരസഭ ഉപാധ്യക്ഷ അരുമ ജയ കൃഷ്ണൻ  പൊലീസ് സേനയുടെ ജനകീയ മുഖം കേരള ജനത കണ്ടതാണ്
മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനം; നിലമ്പൂരില്‍ പൊലീസ് സ്‌പെഷല്‍ ഏരിയ കണ്‍ട്രോള്‍ റൂം തുറന്നു
author img

By

Published : Aug 21, 2022, 9:54 AM IST

മലപ്പുറം: മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിലമ്പൂര്‍ പൊലീസ് സ്‌പെഷ്യല്‍ ഏരിയ കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന നിലമ്പൂർ മേഖലയിൽ മുഴുവൻ സമയ നിരീക്ഷണത്തിന് സഹായകമാകുന്നതാണ് പൊലീസ് സ്‌പെഷ്യല്‍ ഏരിയ കണ്‍ട്രോള്‍ റൂം.

മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനം; നിലമ്പൂരില്‍ പൊലീസ് സ്‌പെഷല്‍ ഏരിയ കണ്‍ട്രോള്‍ റൂം തുറന്നു

നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി. പി.വി. അന്‍വര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച 50 ലക്ഷം രൂപയില്‍ 41 ലക്ഷം ഉപയോഗിച്ചാണ് ഇരുനിലകളുള്ള കെട്ടിടം നിര്‍മിച്ചത്. ശേഷിക്കുന്ന തുക പരിശീലന പരിപാടികൾക്കും രഹസ്യാന്വേഷണ വിഭാഗം ശക്തിപ്പെടുത്തുന്നതിനുമായി ചെലവഴിക്കും.

നവീകരിച്ച ഡിവൈ.എസ്.പി ഓഫീസ് ഉൾപ്പടെയുള്ളവ ഇനി മുതൽ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. ആദിവാസികൾ, പട്ടികജാതി വിഭാഗക്കാർ എന്നിവർക്കായി നിയമ ബോധവത്കരണ ക്ലാസുകൾ, സേനാംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ, രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ എകോപനം, മുഖ്യമന്ത്രിക്കുൾപ്പടെയുള്ള പരാതികളുടെ വർഗ്ഗീകരണം, എസ്.സി, എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി യോഗങ്ങൾ എന്നിവയും ഈ കേന്ദ്രത്തിൽ നടത്തും.

Also Read: നിലമ്പൂർ മേഖലയിൽ മഴ തുടരുന്നു: സജ്ജമായി ദേശീയ ദുരന്തനിവാരണ സേന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.