മലപ്പുറം: മലപ്പുറം തവനൂരിൽ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്.
തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക വിവരം. 25 പവൻ സ്വർണവും മോഷണം പോയിട്ടുണ്ട്. സ്വർണാഭരണ മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകമെന്ന് സൂചന.
ALSO READ: സ്വത്ത് തർക്കം, വൃദ്ധനെ നഗ്നനാക്കി മർദ്ദിച്ചു; മകനും മരുമകളും അറസ്റ്റിൽ
വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപെട്ടിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.