മലപ്പുറം: കൊണ്ടോട്ടിയിൽ പുതുതായി വന്ന സബ് റീജണൽ ഓഫീസില്‍ നടന്ന ലേലത്തിലാണ് ക്രമക്കേട് കണ്ടെത്തിയതായി പരാതി ഉയർന്നത്. ലേലത്തിൽ കെഎല്‍ 84 - 0001 എന്ന നമ്പര്‍ 901000 രൂപക്ക് ഒരാള്‍ സ്വന്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ലേലത്തിൽ പങ്കെടുത്ത തറയാട്ടിൽ അന്തുക്കാടൻ അബ്ദുൽ റൗഫ് രംഗത്ത് എത്തിയത്. താനുൾപ്പടെ രണ്ടുപേരാണ് കെഎൽ 84 -0001 നമ്പറിനു വേണ്ടി ഓൺലൈൻ ലേലത്തിൽ പങ്കെടുത്തത്. സെർവർ തകരാർ മൂലം ലേലം കൃത്യസമയത്ത് അല്ല അവസാനിച്ചത്. ലേലം പൂർത്തിയാക്കാത്തതിനാല്‍ നമ്പർ എതിർ വിഭാഗത്തിന് അനുവദിച്ചു നൽകിയെന്നാണ് അബ്ദുള്‍ റൗഫിന്‍റെ ആരോപണം. സംഭവത്തിൽ ട്രാൻസ്പോർട്ട് മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണര്‍ക്കും പരാതി നൽകിയിരിക്കുകയാണ് അബ്ദുൽ റൗഫ്.
മലപ്പുറത്ത് വാഹന നമ്പര്‍ ലേലത്തില്‍ ക്രമക്കേടെന്ന് ആരോപണം - കൊണ്ടോട്ടി
കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ കെ എൽ 84 - 0001 നമ്പറിനു വേണ്ടി നടന്ന ലേലം സത്യസന്ധല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ രണ്ടാമതും ലേലം നടത്തണമെന്നും തറയാട്ടിൽ അന്തുക്കാടൻ അബ്ദുൽ റൗഫ് ആവശ്യപ്പെടുന്നു.