മലപ്പുറം: കത്വ-ഉന്നാവൊ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പിരിച്ച പണം യൂത്ത് ലീഗ് തിരിമറി നടത്തിയെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സ്വാദിഖലി ശിഹാബ് തങ്ങൾ. ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. യൂത്ത് ലീഗ് അടക്കം എല്ലാ സംഘടനകളേയും ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കത്വയിൽ നീതി നടപ്പിലാക്കാൻ യൂത്ത് ലീഗിന്‍റെ പ്രവർത്തനത്തെ ചെറുതാക്കുന്നത് ശരിയല്ലെന്നും ജലീലിന്‍റെ ആരോപണത്തിന് മറുപടി പറയുന്നില്ലെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടുതൽ വായനക്ക്
കത്വ-ഉന്നാവൊ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പിരിച്ച പണം എന്ത് ചെയ്തെന്ന് യൂത്ത് ലീഗ് വ്യക്തമാക്കണം: കെ.ടി ജലീല്‍