ETV Bharat / state

പ്രവാസികൾക്ക് സഹായം നൽകണം; യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റിസ് മാർച്ച്‌ ആരംഭിച്ചു - Youth Congress

കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോട് വരെ 27 കിലോമീറ്റർ കാൽനടയായാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

മലപ്പുറം  കരിപ്പൂർ വിമാനത്താവളം  യൂത്ത് കോൺഗ്രസ്  ജസ്റ്റിസ് മാർച്ച്  ഷാഫി പറമ്പിൽ  Aid to expatriates  expatriates  Justice March  Youth Congress  Malappuram
പ്രവാസികൾക്ക് സഹായം നൽകണം; യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റിസ് മാർച്ച്‌ ആരംഭിച്ചു
author img

By

Published : Jun 25, 2020, 11:56 AM IST

Updated : Jun 25, 2020, 12:19 PM IST

മലപ്പുറം: പ്രവാസികൾക്ക് മതിയായ സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന ജസ്റ്റിസ് മാർച്ച്‌ ആരംഭിച്ചു. കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോട് വരെ കാൽ നടയായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലാണ് മാർച്ച്. കരിപ്പൂർ വിമാനത്താവള പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് 27 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് കോഴിക്കോടാണ് സമാപിക്കുക.

പ്രവാസികൾക്ക് സഹായം നൽകണം; യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റിസ് മാർച്ച്‌ ആരംഭിച്ചു

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ എം.എൽ.എ, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി ഉൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളുമാണ് മാർച്ചിൽ അണിനിരക്കുന്നത്. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് മാർച്ച്‌ ഉദ്ഘാടനം ചെയ്‌തു.

Last Updated : Jun 25, 2020, 12:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.