മലപ്പുറം: പച്ചക്കറി കൃഷിയിൽ അസമി പരീക്ഷണവുമായി അഥിതി തൊഴിലാളി മുഫീസുദ്ദീൻ. അസമിൽ നിന്ന് കൊണ്ടുവന്ന വിവിധയിനം പച്ചക്കറിവിത്തുകൾ ഉപയോഗിച്ചാണ് മുഫീസുദ്ദീൻ കൃഷി ചെയ്യുന്നത് . കളപ്പാട്ടു മുണ്ടയിലെ കോഴിഫാം ജീവനക്കാരനാണ് ഇയാൾ . കോഴിഫാമിന് സമീപത്തെ പത്ത് സെന്‍റ് കൃഷിയിടത്തിൽ മത്തൻ, വെണ്ട, പയർ, വഴുതിന തുടങ്ങി എല്ലാ ഇനങ്ങളുമുണ്ട്. മുഫീസുദ്ദീൻ കേരളത്തിൽ വന്നിട്ട് ഒരു വർഷമെ ആയിട്ടുള്ളു. സഹായത്തിന് കൂടെ ഭാര്യയുമുണ്ട്. ജൈവവളം മാത്രം ഉപയോഗിച്ച് നടത്തുന്ന കൃഷിയിൽ കീടങ്ങളെ തുരത്താൻ പ്രത്യേകതരം പശക്കെണിയാണ് ഉപയോഗിച്ചിട്ടുള്ളത്. കീടനാശിനിയും രാസവളവും നാട്ടിലും കേരളത്തിലും മുഫീസുദ്ദീൻ ഉപയോഗിച്ചിട്ടേയില്ല.തൊട്ടടുത്ത ക്വാറിയിൽ നിന്ന് കൃഷിക്കായി ധാരാളം വെള്ളവും ലഭിക്കുന്നുണ്ട്.
പച്ചക്കറി കൃഷിയിൽ അസമി പരീക്ഷണവുമായി അതിഥി തൊഴിലാളി - അസാമി പരീക്ഷണവുമായി അഥിതി തൊഴിലാളി
ജൈവവളം മാത്രം ഉപയോഗിച്ച് നടത്തുന്ന കൃഷിയിൽ കീടങ്ങളെ തുരത്താൻ പ്രത്യേകതരം പശക്കെണിയാണ് ഉപയോഗിച്ചിട്ടുള്ളത്.