ETV Bharat / state

ലഹരി വസ്തുക്കള്‍ക്ക് അടിമകളാവുന്നത് ആത്മവിശ്വാസക്കുറവിൻ്റെ ലക്ഷണം: നിയമസഭാ സ്പീക്കര്‍ - malapuram latest news

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന സന്ദേശവുമായി എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷനാണ് ജില്ലയില്‍ 90 ദിവസം നീളുന്ന വിമുക്തി തീവ്രയത്ന പരിപാടി സംഘടിപ്പിക്കുന്നത്

സ്പീക്കർ വാർത്ത  വിമുക്തി മിഷൻ  മലപ്പുറം വാർത്ത  നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  നിയമസഭ സ്പീക്കര്‍  ലഹരി വിമുക്ത കേരളം  എക്സൈസ് വകുപ്പ്  spaeker p sreeramakrishnan  kerala speaker p sreeramakrishnan  excise department  drug free kerala  malapuram latest news  malapuram recent news
ലഹരി വസ്തുക്കള്‍ക്ക് അടിമകളാവുന്നത് ആത്മവിശ്വാസക്കുറവിൻ്റെ ലക്ഷണമാണ്; സ്പീക്കർ
author img

By

Published : Nov 29, 2019, 8:33 PM IST

Updated : Nov 29, 2019, 9:43 PM IST

മലപ്പുറം: ജീവിതത്തില്‍ ലഹരി കണ്ടെത്താനായാല്‍ മാത്രമേ ലഹരി വസ്തുക്കള്‍ക്കെതിരായ പ്രതിരോധം സാധ്യമാകൂവെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിമുക്തി 90 ദിന തീവ്രയത്‌ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കള്‍ക്ക് അടിമകളാവുന്നത് ആത്മവിശ്വാസക്കുറവിൻ്റെ ലക്ഷണമാണ്. ലഹരി വസ്തുക്കളില്‍ നിന്ന് മാറി ആനന്ദം കണ്ടെത്താനുള്ള മേഖലകള്‍ തിരിച്ചറിയാനാവണമെന്നും സമൂഹത്തിന് ആത്മവിശ്വാസമുണ്ടെങ്കില്‍ ലഹരിമുക്ത നവകേരളം സൃഷ്ടിക്കാനാവുമെന്നും സ്പീക്കര്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളും ഉത്തരവാദിത്തത്തോടെ മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന സന്ദേശവുമായി എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷനാണ് ജില്ലയില്‍ 90 ദിവസം നീളുന്ന വിമുക്തി തീവ്രയത്ന പരിപാടി സംഘടിപ്പിക്കുന്നത്. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാര്‍ഥികള്‍, യുവജന കൂട്ടായ്മകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ജില്ലയില്‍ വ്യാപകമായി ജനകീയ ബോധവത്ക്കരണവും ലഹരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക.
ലഹരി വസ്തുക്കള്‍ക്ക് അടിമകളാവുന്നത് ആത്മവിശ്വാസക്കുറവിൻ്റെ ലക്ഷണം: സ്പീക്കർ

'ഇന്നലെകളിലെ ചെറുപുത്തൂര്‍' പുസ്തകം രചിച്ച എക്സൈസ് മലപ്പുറം റെയ്ഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസര്‍ വി. മായിന്‍ കുട്ടി, 'വിമുക്തി വര്‍ണം' ചിത്രകലാ ക്യാമ്പിനു നേതൃത്വം നല്‍കിയ സുരേഷ് തിരുവാലി തുടങ്ങിയവരെ സ്പീക്കര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി കോട്ടപ്പടിയില്‍ നിന്ന് ആരംഭിച്ച റാലിയിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്സ് കേഡറ്റുകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Intro:മലപ്പുറം ജീവിതത്തില്‍ ലഹരി കണ്ടെത്താനായാല്‍ മാത്രമേ ലഹരി വസ്തുക്കള്‍ക്കെതിരായ പ്രതിരോധം സാധ്യമാവൂ എന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിമുക്തി 90 ദിന തീവ്രയത്‌ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു .Body:സമൂഹത്തിന് ആത്മവിശ്വാസമുണ്ടെങ്കില്‍ ലഹരിമുക്ത നവകേരളം സൃഷ്ടിക്കാനാവുമെന്നും സ്പീക്കര്‍ Conclusion:കൃത്രിമ വസ്തുക്കളില്‍ നിന്ന്  മാറി ആനന്ദം കണ്ടെത്താനുള്ള മേഖലകള്‍ തിരിച്ചറിയാനാവണം. ലഹരി വസ്തുക്കള്‍ക്ക് അടിമകളാവുന്നത് ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാണ്. സമൂഹത്തിന് ആത്മവിശ്വാസമുണ്ടെങ്കില്‍ ലഹരിമുക്ത നവകേരളം സൃഷ്ടിക്കാനാവുമെന്നും സ്പീക്കര്‍ പറഞ്ഞു.
. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളും ഉത്തരവാദിത്തത്തോടെ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.കെ. നാസര്‍, ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ വി. ജെ. മാത്യു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി. ബാലകൃഷ്ണന്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 'ഇന്നലെകളിലെ ചെറുപുത്തൂര്‍' എന്ന പുസ്തകം രചിച്ച എക്സൈസ് മലപ്പുറം റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി. മായിന്‍ കുട്ടി, 'വിമുക്തി വര്‍ണം' ചിത്രകലാ ക്യാമ്പിനു നേതൃത്വം നല്‍കിയ സുരേഷ് തിരുവാലി തുടങ്ങിയവരെ സ്പീക്കര്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി കോട്ടപ്പടിയില്‍ നിന്ന് റാലിയും സംഘടിപ്പിച്ചു. താള വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്സ് കേഡറ്റുകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരൂര്‍ സോപാനത്തിലെ കുട്ടികളുള്‍പ്പെടെയുള്ള കലാകാര•ാര്‍ ഒരുക്കിയ 'വിമുക്തി താള വിസ്മയം' ശ്രദ്ധേയമായി. നാടന്‍ പാട്ടു കലാകാരന്‍ സുരേഷ് തിരുവാലിയുടെ നേതൃത്വത്തില്‍ സംഗീത പരിപാടിയും നടന്നു. 'വിമുക്തി വര്‍ണം' പരിപാടിയില്‍ കലാകാര•ാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന സന്ദേശവുമായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷനാണ് ജില്ലയില്‍ 90 ദിവസം നീളുന്ന വിമുക്തി തീവ്രയത്ന പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാര്‍ഥികള്‍, യുവജന കൂട്ടായ്മകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ജില്ലയില്‍ വ്യാപകമായി ജനകീയ ബോധവത്ക്കരണവും ലഹരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക.
Last Updated : Nov 29, 2019, 9:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.