ETV Bharat / state

എച്ച് വണ്‍ എൻ വണ്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് - H1N1

ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം

എച്ച് വണ്‍ എൻ വണ്‍
author img

By

Published : Jun 30, 2019, 3:29 AM IST

മലപ്പുറം: കോട്ടക്കലിൽ എച്ച്‌ വൺ എൻ വൺ സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്ത്. വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്ക്കരണം ആരംഭിച്ചു. എച്ച്‌ വൺ എൻ വൺ രോഗം ബാധിച്ച് രണ്ട് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് കോട്ടക്കൽ സിഎച്ച്‌സി ഹെൽത്ത് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചത്.

എച്ച് വണ്‍ എൻ വണ്‍: വീടുകളിലെത്തി ആരോഗ്യവകുപ്പിന്‍റെ ബോധവത്ക്കരണം

രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് അധികൃതർ നിർദേശിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലർത്തണമെന്നും മെഡിക്കൽ ഓഫീസർ ഡോ. സയിദ് ഫസൽ പറഞ്ഞു. പകര്‍ച്ചയിലൂടെ മാത്രമേ രോഗം പടരൂവെന്നും യഥാസമയം ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടക്കലിൽ ചികിത്സയിൽ കഴിയുന്ന വളാഞ്ചേരി കുറ്റിപ്പുറം സ്വദേശിയുടെ രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്‌ടർ സിഎച്ച് ഗിരീഷ് ബാബു, നഴ്‌സുമാരായ കെഎസ് സഞ്ജു, എ സിനി, ആശ വർക്കർ നസീറ വടക്കേതിൽ തുടങ്ങിയവര്‍ ബോധവത്ക്കരണ പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പതിലധികം വീടുകളില്‍ ഇവര്‍ സന്ദർശനം നടത്തി.

Intro:മലപ്പുറം കോട്ടക്കലിൽ എച്ച്.വൺ,എൻ.വൺ സ്ഥിരീകരിച്ചതോടെ പ്രതിരോധ  നടപടികളുമായി ആരോഗ്യ വകുപ്പ് രംത്ത്.വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്ക്കരണത്തിലാണ് അധികൃതർ.അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും, ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു

Body:ആശങ്കപ്പെടേണ്ടതില്ലെന്നും, ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു

Conclusion:.എച്ച്.വൺ,എൻ.വൺ രോഗം ബാധിച്ച്  രണ്ടു പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ അറുപതുകാരനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. കോട്ടക്കൽ സ്വദേശിയായ ഇയാൾ സുഖം പ്രാപിച്ചവരുന്നു. അസുഖം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോട്ടക്കൽ സി.എച്ച്.സി ഹെൽത്ത് വിഭാഗത്താന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചത്.വീടുകൾ കയറിയിറങ്ങി യാ യി രു ന്നു നടപടികൾ. നൊട്ടീസുകൾ നൽകിയും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.അൻപതിലധികം വീടുകളിൽ സന്ദർശനം ഹെൽത്ത് ഇൻസ്പെക്ടർ സി.എച്ച്. ഗിരീഷ് ബാബു, നഴ്സുമാരായ കെ.എസ്.സഞ്ജു, എ.സിനി, ആശ വർക്കർ നസീറവടക്കേതിൽ എന്നിവരും നടപടികൾക്ക് നേത്യം നൽകി.അതേ സമയം ആശങ്കപ്പെടേണ്ടതില്ലെന്നം ജാഗ്രത പുലർത്തണമെന്നും മെഡിക്കൽ ഓഫീസർ 

Byte
ഡോ: സയിദ് ഫസൽ 
മെഡിക്കൽ ഓഫീസർ 

പകർച്ചയിലൂടെ മാത്രമേ രോഗം പടരു. യഥാസമയം ചികിത്സ ഉറപ്പാക്കണമെന്നും അദ്ദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടക്കലിൽ ചികിത്സയിൽ കഴിയുന്ന വളാഞ്ചേരി കുറ്റിപ്പുറം സ്വദേശിയുടെ രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു. 

അസുഖം സ്ഥിരീകരിച്ചതോടെ  ബോധവത്ക്കരണ പരിപാടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.