ETV Bharat / state

'ആദിവാസികളുടെ ഇടയില്‍ നിന്ന് വന്ന് ഞങ്ങളെ പഠിപ്പിക്കരുത്'; വിവാദ പ്രസ്താവനയുമായി ഇടത് എം.എല്‍.എ - തിരൂര്‍ എം.എല്‍.എ

സർക്കാർ തിരൂർ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് സി.മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

cpm leauge mla fight  /abdu-rahman-against-c-mammootty  c-mammootty  മലപ്പുറം  തിരൂര്‍ എം.എല്‍.എ  താനൂര്‍ എം.എല്‍.എ
തിരൂര്‍ എം.എല്‍.എയ്‌ക്കെതിരെ വിവാദപരാമര്‍ശവുമായി ഇടത് എം.എല്‍.എ വി.അബ്ദു റഹാമാന്‍
author img

By

Published : Nov 7, 2020, 12:29 PM IST

മലപ്പുറം: തിരൂര്‍ എം.എല്‍.എ. സി.മമ്മൂട്ടിക്കെതിരെ വിവാദപരാമര്‍ശവുമായി താനൂര്‍ എം.എല്‍.എ വി.അബ്ദു റഹാമാന്‍. ആദിവാസി ഗോത്രത്തിൽ നിന്ന് വന്ന് തിരൂരുകാരെ പഠിപ്പിക്കാൻ സി മമ്മുട്ടി എം.എൽ.എ ശ്രമിക്കേണ്ടെന്ന് വി അബ്ദു റഹ്മാൻ എം.എൽ.എ. ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പരാമര്‍ശം അബ്ദുറഹ്മാൻ പിന്‍വലിക്കണെന്നും ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സി.മമ്മൂട്ടി എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

ഇടത് എം.എൽ.എ വി.അബ്ദുറഹമാനും, ലീഗ് എം.എല്‍.എ. സി.മമ്മൂട്ടിയും താനൂർ - തിരൂർ മണ്ഡലങ്ങളിലെ വികസന പദ്ധതികളെ കുറിച്ച് പരസ്പരം വിമർശനം ഉന്നയിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. സർക്കാർ തിരൂർ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് സി.മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ പ്രസ്താവനക്കെതിരെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി അബ്ദുറഹ്മാൻ. മമ്മൂട്ടിയെ വിമർശിച്ച് താനൂരിലെ ഇടത് എം.എൽ.എ രംഗത്തെത്തിയതോടെയാണ് വാക്പോര് രൂക്ഷമായത്. വികസനം കൊണ്ട് വരാൻ തനിക്കാവില്ലെന്ന് സി മമ്മുട്ടി തുറന്ന് പറഞ്ഞാൻ താൻ ഏറ്റെടുക്കാൻ തയ്യാറാവണമെന്ന് തുറന്നടിക്കുകയും ചെയ്തു. തിരൂരിലെ വോട്ടർ എന്ന നിലയിലാണ് വികസന കാര്യത്തിൽ താൻ പ്രതികരിച്ചതെന്നു പറഞ്ഞ അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.