ETV Bharat / state

പഞ്ചായത്തുകളുടെ അവകാശങ്ങള്‍ വെട്ടികുറച്ച സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആര്യാടന്‍ മുഹമ്മദ് - malappuram locla body election2020

ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള അവകാശം പഞ്ചായത്തുകളില്‍ നിന്നും എടുത്ത് കളഞ്ഞ് കള്ള് മുതലാളിമാരെ സംരക്ഷിച്ച ഇടതുപക്ഷം ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

aariyadan against ldf government  പഞ്ചായത്തുകള്‍ക്കുള്ള അവകാശങ്ങള്‍  ആര്യാടന്‍ മുഹമ്മദ്  ബാറുകള്‍  മലപ്പുറം  മലപ്പുറം തെരഞ്ഞെടുപ്പ് വാർത്തകൾ  malappuram locla body election2020  udf
പഞ്ചായത്തുകളുടെ അവകാശങ്ങള്‍ വെട്ടികുറച്ച സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആര്യാടന്‍ മുഹമ്മദ്
author img

By

Published : Dec 8, 2020, 12:53 AM IST

മലപ്പുറം:പഞ്ചായത്തുകള്‍ക്കുള്ള അവകാശങ്ങള്‍ വെട്ടികുറച്ച് സര്‍ക്കാരിനെതിരെയാവണം വോട്ടുചെയ്യാനെന്ന് കോൺഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് . മലപ്പുറത്ത് യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങളിലേക്ക് എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പഞ്ചായത്ത് രാജ് ആക്‌ടിനെ അട്ടിമറിച്ച് അതിനെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതികളാണ് ഇടതുപക്ഷം സ്വീകരിച്ചത്. ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള അവകാശം പഞ്ചായത്തുകളില്‍ നിന്നും എടുത്ത് കളഞ്ഞ് കള്ള് മുതലാളിമാരെ സംരക്ഷിച്ച ഇടതുപക്ഷം ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. സര്‍വ്വത്ര അഴിമതി ചെയ്ത സര്‍ക്കാര്‍ നാലര വര്‍ഷം കൊണ്ട് കേരളത്തെ പുറകോട്ട് അടിച്ചെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തുകളുടെ അവകാശങ്ങള്‍ വെട്ടികുറച്ച സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആര്യാടന്‍ മുഹമ്മദ്

'കഞ്ചാവ് കച്ചവടവും കള്ളക്കടത്തുമെല്ലാം നടക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും മൂക്കിന് താഴെയാണ്. ഇവരാണോ ജനങ്ങളെ നയിക്കേണ്ടതെന്ന് ചിന്തിക്കണം. പ്രളയ ഫണ്ടിലും ഓണകിറ്റിലുമെല്ലാം കൈയിട്ടുവാരി. സ്പ്രിങ്കളര്‍ മുതല്‍ ലൈഫ് ഭവനപദ്ധതിയില്‍ വരെ നടന്ന അഴിമതി പുറത്തായതോടെ ശ്രദ്ധതിരിക്കാന്‍ വേണ്ടി യുഡിഎഫ് എംഎല്‍എമാരെ വേട്ടയാടുകയാണ് ഇടത് സര്‍ക്കാര്‍. പെന്‍ഷന്‍ സമ്പ്രദായം കൊണ്ടുവന്നത് യുഡിഎഫ് ആണ്. യുഡിഎഫ് നല്‍കിയിരുന്ന രണ്ട് പെന്‍ഷന്‍ സംവിധാനം നിര്‍ത്തലാക്കി പാവങ്ങളെ കഷ്‌ട്ടപ്പെടുത്തിയത് ഇടതുഭരണമാണെന്നും അദ്ദേഹം കുറ്റപെടുത്തി. അഞ്ചുവര്‍ഷത്തിനുള്ളില്‍ 242 ഓളം പാലം ഉണ്ടാക്കിയ മികച്ച മന്ത്രിയെ അകാരണമായി പീഡിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പിണറായി 50 കൊല്ലം ഭരിച്ചാലും ഇതു ചെയ്യാന്‍ കഴിയില്ലെന്നും നാലരവര്‍ഷത്തെ ഭരണ മുരടിച്ചക്ക് തിരിച്ചടി ഉണ്ടാകുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.