മലപ്പുറം: വള്ളുവനാട്ടിലെ പ്രസിദ്ധമായ ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ 17-മത് ആനയൂട്ട് വിവിധ പരിപാടികളോടെ ആഘോഷിച്ചു.ആനയൂട്ടിന് 15 ഗജവീരൻന്മാരാണ് അണിനിരന്നത്.രാവിലെ 4.30ന് 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമഹാ ഗണപതി ഹോമത്തിന് ക്ഷേത്രം തന്ത്രി മൂത്തേടത്ത് നാരായണൻ നമ്പൂതിരി ,ബ്രഹ്മശ്രീ മൊടപ്പിലാപള്ളി പരമേശ്വരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി തെക്കംപറമ്പത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
മണ്ണാർക്കാട് ഹരിദാസ് മാരാർ, കലാനിലയം ഹരിപ്രസാദ് വാര്യർ അലനല്ലൂർ എന്നിവരുടെ അഷ്ട്പതി പ്രത്യക്ഷ ഗണപതി പൂജ, വിശേഷാൽ മംഗല്യപൂജ, ആനയൂട്ട് ,പത്താമത് നവാഹസത്രത്തോടനുബന്ധിച്ചുള്ള സൽ സംഘം പ്രസാദയൂട്ട് എന്നിവയും നടന്നു . മലപ്പുറം ആനപ്രേമി സംഘം അവശ പാപ്പാൻമാർക്കുള്ള ധനസഹായ വിതരണവും നടത്തി.