മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും തികച്ചും സുതാര്യമാണെന്നും നുണപ്രചാരണംകൊണ്ട് കളങ്കം ഏൽപ്പിക്കാനാകില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. തെറ്റായതൊന്നും അദ്ദേഹത്തിന്‍റെ വ്യക്തിത്വവുമായി കൂട്ടിവായിക്കാൻ കഴിയില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആവാതിരിക്കാൻ പലവിധ ആക്ഷേപങ്ങൾ യു.ഡി.എഫ് ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ| വീണ്ടും സ്വര്‍ണക്കടത്ത് വിവാദം ; മുഖ്യമന്ത്രിയെ ഉന്നമിട്ട് ആരോപണങ്ങള്‍, പ്രതിരോധിച്ച് എല്‍.ഡി.എഫ്
ഇതിനായി മാധ്യമങ്ങളും കൂട്ടുനിന്നു. ആക്ഷേപം ഉന്നയിക്കുന്ന കഥാപാത്രങ്ങളൊന്നും നന്മയുടെ പ്രതീകങ്ങളായി നിൽക്കുന്നവരല്ല. അവരെ മാന്യന്മാരായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. മുഖ്യമന്ത്രിയെയും സർക്കാരിനെയും തകർക്കാനാണ് ശ്രമിക്കുന്നത്. എല്ലാക്കാലത്തും ഇത്തരം ആരോപണങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും വിജയരാഘവൻ താനൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.