ETV Bharat / state

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 കാരന്‍ മുങ്ങി മരിച്ചു - Bharatapuzha

ചെമ്പിക്കല്‍ ഭാഗത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് അപകടം

ഭാരതപുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു  A child drowned in Bharatapuzha  പാഴൂര്‍ എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥി  അപകടം ചെമ്പിക്കല്‍ ഭാഗത്ത് കുളിക്കുന്നതിനിടെ  accident  അപകട മരണം  വെള്ളം കുടിച്ചു മരിച്ചു  കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു
author img

By

Published : May 12, 2023, 6:38 AM IST

മലപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു. പാഴൂർപുത്തൻ പിടിയേക്കൽ സൈനുദ്ദീന്‍റെ മകൻ മുഹമ്മദ് സനൂപ് (12) ആണ് കുറ്റിപ്പുറം ചെമ്പിക്കല്‍ ഭാഗത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം 4 മണിയോടെയാണ് അപകടം.

ബന്ധുവായ ഒരു കുട്ടിക്കൊപ്പമാണ് മുഹമ്മദ് സനൂപ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി നടത്തിയ തെരച്ചിലിലാണ് സനൂപിനെ കിട്ടിയത്. തൊട്ടടുത്തുള്ള അമാന ഹോസ്‌പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പാഴൂര്‍ എ യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് സനൂപ്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മാതാവ്- ആയിഷ. സഹോദരങ്ങൾ- സൈഫുദ്ദീന്‍, ജുമൈലത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.