ETV Bharat / state

മലപ്പുറത്ത് 7,394 പേര്‍ നിരീക്ഷണത്തില്‍

author img

By

Published : Mar 22, 2020, 8:58 PM IST

രോഗബാധ സ്ഥിരീകരിച്ച നാല് പേരുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നു

7,394 persons  malappuram observation  കൊവിഡ് 19  ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന
മലപ്പുറത്ത് 7,394 നിരീക്ഷണത്തില്‍

മലപ്പുറം: കൊവിഡ് 19 രോഗവ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7,394 ആയി ഉയര്‍ന്നു. മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 376 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

11 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും 16 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും 7,367 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പത് പേരും തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനക്കയച്ച 335 സാമ്പിളുകളില്‍ 307 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ച നാല് പേരുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുകയാണ്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് ഐസൊലേഷന്‍ ആശുപത്രികളും ആറ് കൊവിഡ് കെയര്‍ സെന്‍ററുകളുമാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.