മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം സ്വദേശിയായ ശങ്കരനാണ് മരിച്ചത്. നടക്കാനിറങ്ങിയപ്പോഴാണ് ശങ്കരനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. സമീപത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന യുവാക്കൾ ശങ്കരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാരതപ്പുഴയിൽ മാലിന്യങ്ങൾ തള്ളുന്നതാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണമായത്. ഇക്കാര്യത്തിൽ നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം - 65കാരന് ദാരുണാന്ത്യം
നടക്കാനിറങ്ങിയപ്പോഴാണ് ശങ്കരനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം