മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 5.78 കിലോ സ്വർണം പിടികൂടി. എയര്‍ ഇന്ത്യയുടെ IX 354 ഫ്‌ളൈറ്റില്‍ ഷാര്‍ജയില്‍ നിന്നാണ് ഇവര്‍ എത്തിയത്.
മലപ്പുറം സ്വദേശികളായ രണ്ടുപേരെയും കോഴിക്കോട്, കാസർകോട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേരെയും കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് 2.4 കോടി രൂപയുടെ മൂല്യം വരും.
ALSO READ: സംസ്ഥാനത്ത് 18,582 പേര്‍ക്ക് കൂടി COVID 19,102 മരണം
മലപ്പുറം സ്വദേശി 3.36 കിലോ കാലിലും മലദ്വാരത്തിലുമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. മറ്റൊരു മലപ്പുറം സ്വദേശിയില്‍ നിന്ന് 854 ഗ്രാം കോഴിക്കോട് സ്വദേശിയിൽ നിന്ന് 501 ഗ്രാം കാസർകോട് സ്വദേശിയിൽ നിന്ന് 1069 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.