ETV Bharat / state

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്

പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍

malappuram
malappuram
author img

By

Published : Jun 22, 2020, 10:35 PM IST

മലപ്പുറം: ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 12ന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയ മഹാരാഷ്ട്ര പച്ചോറ സ്വദേശിയായ 30 വയസുകാരന്‍, മുംബൈയില്‍ നിന്ന് ജൂണ്‍ 12ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ താനൂര്‍ മുക്കോല സ്വദേശികളായ 30 വയസുകാരി, ഇവരുടെ പത്ത് മാസം പ്രായമായ മകള്‍, ആന്ധ്രാപ്രദേശില്‍ നിന്ന് ജൂണ്‍ നാലിന് തിരിച്ചെത്തിയ ലോറി ഡ്രൈവര്‍ താനൂര്‍ ചീരാന്‍കടപ്പുറം സ്വദേശിയായ 30 വയസുകാരന്‍, ജൂണ്‍ 15ന് ഉത്തര്‍പ്രദേശില്‍ നിന്ന് തിരിച്ചെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശിയായ 35 വയസുകാരന്‍, ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ ചോക്കാട് പുല്ലങ്കോട് സ്വദേശിയായ 56 വയസുകാരന്‍ എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

ജൂണ്‍ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ കുഴിമണ്ണ മേല്‍മുറി സ്വദേശിയായ മൂന്ന് വയസുകാരന്‍, ദുബൈയില്‍ നിന്ന് ജൂണ്‍ 14ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ നിറമരുതൂര്‍ സ്വദേശിയായ 32 വയസുകാരന്‍, ജൂണ്‍ 18ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 33 വയസുകാരന്‍, ജൂണ്‍ 12ന് ഖത്തറില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പൊന്നാനി തൃക്കാവ് സ്വദേശിനിയായ 34 വയസുകാരി, ഇവരുടെ മക്കളായ രണ്ടും ഒമ്പതും വയസുള്ള കുട്ടികള്‍, ജൂണ്‍ 11ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തിയ അങ്ങാടിപ്പുറം അരിപ്ര സ്വദേശിയായ 30 വയസുകാരന്‍, ജൂണ്‍ 17ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ മൊറയൂര്‍ മോങ്ങം സ്വദേശിനിയായ 21 വയസുകാരി, കുവൈത്തില്‍ നിന്ന് ജൂണ്‍ 17ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ തിരിച്ചെത്തിയ മാറാക്കര രണ്ടത്താണി സ്വദേശിയായ 39 വയസുകാരന്‍, വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശിയായ 45 വയസുകാരന്‍, കീഴുപറമ്പ് കുനിയില്‍ സ്വദേശിയായ 45 വയസുകാരന്‍ എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.