മലപ്പുറം: കനിവ് 108 ആംബുലന്‍സ് സർവീസ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനവും സിദ്ധിച്ച സാങ്കേതിക വിദഗ്‌ധരും അടങ്ങുന്നതാണ് 108 ആംബുലന്‍സ്.
108 എന്ന ടോള്‍ഫ്രീ നമ്പറിനു പുറമെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അപകടം സംബന്ധിച്ച് കോള്സെന്ററില് ലഭ്യമാകുന്ന വിവരം പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തും.