മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് 1016 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ 929 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേരുടെ ഉറവിടം കണ്ടെത്താനായില്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് 671 പേര്‍ രോഗ മുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതിനോടകം 17,880 പേര്‍ രോഗമുക്തരായി.
മലപ്പുറത്ത് 1016 പേര്‍ക്ക് കൂടി കൊവിഡ്; 671 പേര്‍ക്ക് രോഗമുക്തി - മലപ്പുറത്തെ കൊവിഡ് കേസുകള്‍ വാര്‍ത്ത
ഇതോടെ ജില്ലയില്‍ വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.