കോഴിക്കോട്: മെഡിക്കൽ കോളജ് കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കാവശ്യമായ എയർ ബെഡുകൾ നൽകി ജീവകാരുണ്യ സംഘടനയായ യുവതരംഗ്. ചെമ്മങ്ങാട് ജനമൈത്രി പൊലീസിൻ്റെ അഭ്യർത്ഥന പ്രകാരം ഇടിയങ്ങരയിലെ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ യുവതരംഗ് ചികിത്സാ കേന്ദ്രത്തിലേക്കാവശ്യമായ എയർ ബെഡുകൾ നൽകുകയായിരുന്നു. യുവതരംഗ് പ്രസിഡൻ്റ് ബിവി മുഹമ്മദ് അഷ്റഫിൽ നിന്ന് ചെമ്മങ്ങാട് സ്റ്റേഷൻ ഇൻസ്പെക്‌ടർ സി അനിത കുമാരി എയർ ബെഡുകൾ ഏറ്റുവാങ്ങി.
സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ എഎസ്ഐ ശ്രീകുമാർ, യുവതരംഗ് ജനറൽ സെക്രട്ടറി സിടി ഇമ്പിച്ചിക്കോയ, റിലീഫ് ആന്‍റ് പാലിയേറ്റീവ് കൺവീനർ എവി റഷീദ് അലി എന്നിവർ സംസാരിച്ചു. സെക്രട്ടറിമാരായ കെവി സുൽഫീക്കർ, പി മുസ്‌തഫ, ദേശ രക്ഷാ സമിതിയിലെ കെവി ഇസ്ഹാക്ക്, വികെവി അബ്‌ദുറസാക്ക്, എടി അബ്‌ദു എന്നിവർ സന്നിഹിതരായിരുന്നു.