ETV Bharat / state

'പിണറായി തല്ലിയൊതുക്കുമ്പോൾ സമരത്തിന്‍റെ വീര്യം കൂടും': നവകേരള സദസിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്

Rahul Mamkootathil on Nava Kerala sadas : നവകേരള സദസ് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

rahul mangoottathil bite  Rahul Mamkootathil against Nava Kerala sadas  Youth Congress state president Rahul Mamkootathil  Youth Congress protest against Nava Kerala sadas  Rahul Mamkootathil on Nava Kerala sadas  സമരം കടുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്  നവകേരള സദസ് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ  യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്  രാഹുല്‍ മാങ്കൂട്ടത്തില്‍
Youth Congress protest against Nava Kerala sadas
author img

By ETV Bharat Kerala Team

Published : Dec 12, 2023, 4:15 PM IST

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിക്കുന്നു

കോഴിക്കോട് : നവകേരള സദസിനെതിരെ ഇനി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ്. മണ്ഡലത്തിൽ ഒരിടത്ത് എന്ന രീതിയിൽ പ്രതിഷേധം കേന്ദ്രീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ (Youth Congress state president Rahul Mamkootathil against Nava Kerala sadas). നവകേരള സദസ് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറി.

കൊളസ്ട്രോൾ കുറക്കാൻ, മന്ത്രിമാരുടെ പ്രഭാത നടത്തം മാത്രമാണ് നടക്കുന്നത്. മന്ത്രിമാരുടെ പ്രദർശനമാണോ നവകേരള സദസിന്‍റെ ലക്ഷ്യമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. പിണറായി തല്ലിയൊതുക്കുമ്പോൾ സമരത്തിന്‍റെ വീര്യം കൂടും എന്നും രാഹുല്‍ വ്യക്തമാക്കി (Youth Congress protest against Nava Kerala sadas).

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ 615 പൊലീസുകാരാനുള്ളത്. കാരണ ഭൂതനായ ക്ഷിപ്രകോപിയെ ഊര് ചുറ്റിക്കാൻ 2200 പൊലീസുകാരെ ആണ് നിയോഗിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. കോഴിക്കോട് ഡിസിപി ബൈജുവിനെയാണ് ശബരിമലയിൽ നിയോഗിച്ചിരിക്കുന്നത്. ബൈജുവിന് എന്ത് പരിചയമാണ് ശബരിമലയിൽ ഉള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു.

കെഎസ്‌യു പ്രവർത്തകന്‍റെ കഴുത്തു ഞെരിച്ച ഉദ്യോഗസ്ഥനെയാണ് ശബരിമലയിൽ നിയോഗിച്ചത്. മലയിൽ എത്തുന്ന അയ്യപ്പ ഭക്തർ, കേരള മുഖ്യമന്ത്രി ജീവനോടെ ഇല്ലേ എന്നാണ് ചോദിക്കുന്നത്. ഇങ്ങനെ പോയാൽ ശബരിമലയിൽ മനുഷ്യ ദുരന്തം ഉണ്ടാകുമെന്നും പിണറായി വിജയന് ശബരിമല വിരുദ്ധ അജണ്ടയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐക്ക് എതിരെ പ്രതികരിച്ചുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു (Rahul Mamkootathil against DYFI). ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ ആക്ഷേപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രതികരണം. പൊതിച്ചോര്‍ വിതരണത്തിന്‍റെ മറവില്‍ അനാശാസ്യ, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്‌ഐ നടത്തുന്നത് എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആരോപണം.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഡിവൈഎഫ്‌ഐ ചെയ്യുന്ന പണി അതാണെന്നും പൊതിച്ചോര്‍ വിതരണത്തെ തങ്ങളുടെ നേതാക്കന്മാര്‍ പുകഴ്‌ത്തി പറയുമ്പോള്‍ വേദന തോന്നാറുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു. നവകേരള യാത്രക്ക് നേരെയുള്ള ഷൂ ഏറ് സമരത്തെ കുറിച്ചും കഴിഞ്ഞ ദിവസം കാസര്‍കോട് വച്ച് രാഹുല്‍ പ്രതികരണം വ്യക്തമാക്കിയിരുന്നു. ഷൂ ഏറ് സമരം അവസാനിപ്പിക്കണമെന്നാണ് അഭിപ്രായം. ആവശ്യമില്ലാത്ത യാത്രയ്ക്ക്‌ നേരെ ആവശ്യമുള്ള സാധനം വലിച്ചെറിയുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

കരുതൽ തടങ്കൽ അവസാനിപ്പിച്ചാൽ കരിങ്കൊടി പ്രതിഷേധവും അവസാനിപ്പിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെയും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചിരുന്നു. കെ സുരേന്ദ്രനും എംവി ഗോവിന്ദനും ഒരേ ശബ്‌ദമാണെന്നും രാഹുല്‍ ആരോപിച്ചു.

കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരോട് കെ സുരേന്ദ്രന് അസഹിഷ്‌ണുതയാണ്. നവകേരള സദസിൽ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായിട്ട് പ്രതിഷേധിക്കാൻ സുരേന്ദ്രനെ എവിടെയും കണ്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.