ETV Bharat / state

Youth Arrested In Calicut For Liquor Coupon | ഓണത്തിന് കുപ്പി സമ്മാനം, നറുക്കെടുപ്പ് കൂപ്പൺ അടിച്ചിറക്കിയ യുവാവ്‌ കോഴിക്കോട് പിടിയില്‍

Youth Arrested in Calicut for Selling Liquor Coupen ആയിരം കൂപ്പണുകൾ അടിച്ചിറക്കിയ ഇയാൾ, 300 കൂപ്പണുകള്‍ വിറ്റു. 20രൂപയാണ്‌ ഇയാൾ കൂപ്പണിന് ഈടാക്കിയിരുന്നത്‌.

exice arrest  young man  kozhikode  kerala beverages  kerala police  abkari act  കോഴിക്കോട്‌  ഓണത്തിനു കുപ്പി സമ്മാനം  നറുക്കെടുപ്പ്  എക്‌സൈസ്‌  കേരള ബിവേറേജസ്‌
Etv Bharatyoung-man-arrested-in-kozhikode-for-liqour-cupoon
author img

By ETV Bharat Kerala Team

Published : Aug 23, 2023, 10:49 AM IST

കോഴിക്കോട്‌ (Kozhikode) : ഓണത്തിന് മദ്യ കുപ്പി സമ്മാനം ലഭിക്കുന്ന നറുക്കെടുപ്പ്‌ കൂപ്പൺ അടിച്ചിറക്കിയ യുവാവ്‌ പിടിയിൽ. ബേപ്പൂർ ഇരട്ടച്ചിറപറമ്പ്‌ കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ്‌ (shimjith) എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ശരത്‌ ബാബുവും സംഘവും (Excise circle inspector sarath babu and team) അറസ്റ്റ് ചെയ്‌തത്. 1000 കൂപ്പണുകളാണ്‌ ഇയാൾ അച്ചടിച്ചത്‌ (Young Man Arrested In Calicut For Liquor Coupon ).

ഇതിൽ വിൽപ്പന നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടർ ടിക്കറ്റും വിൽക്കാത്ത 700 കൂപ്പണുകളും ഇയാളിൽനിന്ന്‌ പിടിച്ചെടുത്തു. 20രൂപയാണ്‌ ഇയാൾ കൂപ്പണിന് ഈടാക്കിയിരുന്നത്‌. 27ന് നറുക്കെടുക്കേണ്ടിയിരുന്ന കൂപ്പണിൽ ഒന്നുമുതൽ അഞ്ച് വരെയുള്ള സമ്മാനങ്ങൾ പ്രമുഖ ബ്രാന്‍ഡുകളുടെ (famous brands) മദ്യമായിരുന്നു. നടത്തിപ്പുകാരൻ പിടിയിലായതോടെ കൂപ്പൺ വാങ്ങിയവരും പെട്ടിരിക്കുകയാണ്.

നറുക്കെടുപ്പ് മുടങ്ങിയതോടെ കൊടുത്ത പണം പ്രതി പുറത്തിറങ്ങിയാൽ വാങ്ങിയെടുക്കും - ഒന്നിലേറെ കൂപ്പൺ വാങ്ങിയ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത നാട്ടുകാരൻ പറഞ്ഞു. ബേപ്പൂർ പ്രദേശത്തെ ഒന്നാകെ അപകീർത്തിപ്പെടുത്തുന്ന, സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പ്രവണതകളെ തള്ളിക്കളയണമെന്ന് ഡി.വൈ.എഫ്.ഐ (DYFI) അടക്കമുള്ള സംഘടനകൾ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ എക്‌സൈസ്‌ മുന്നറിയിപ്പ്‌ നൽകിയത്‌. ഇതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്‌.

ഓണക്കാലത്ത് ക്ലബ്ബുകളോ കലാ സാംസ്‌കാരിക സമിതികളോ (clubs or art and cultural clubs) നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണെന്ന് എക്‌‌സൈസ് വിഭാഗം അറിയിച്ചു. സംഭാവന കൂപ്പൺ നൽകി നറുക്കെടുത്ത് വിജയിക്കുന്നവർക്കും മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണ്. ഓണക്കാലത്ത് ഇത്തരം രീതികൾ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എക്സൈസിന്‍റെ മുന്നറിയിപ്പ്.

മദ്യം സമ്മാനമായി നൽകുമെന്ന് കാണിച്ച് കൃത്രിമമായി തയ്യാറാക്കുന്ന മത്സര കൂപ്പണുകളും ചിലർ ശ്രദ്ധ നേടാനായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇവ അനുകരിക്കരുതെന്നും എക്‌സൈസ് വിഭാഗം പറയുന്നു. മദ്യമോ മറ്റ് ലഹരി വസ്‌തുക്കളോ സമ്മാനമായി നൽകുന്നത് അബ്‌കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് (Abkari act section 55 H) പ്രകാരം കുറ്റകരമാണ്.

ALSO READ : വ്യാജ മദ്യ വിൽപന; ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാലുപേർ പിടിയിൽ

ആറുമാസംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടി ചേർന്നതോ ആണ് ശിക്ഷ. പല രസീതുകളിലും മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ പരിശോധനയ്‌ക്ക് എക്‌സൈസിന് പരിമിതികളുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറ്റം കണ്ടെത്തിയാൽ വ്യക്‌തിയായാലും സംഘടനയായാലും കർശന നടപടിയെടുക്കുമെന്നും എക്‌സൈസ്‌ വിഭാഗം അറിയിച്ചു. ഓണക്കാലമായതിനാൽ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് എക്‌സൈസ്‌ പിടികൂടുന്നത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.