ETV Bharat / state

കോഴിക്കോട് കാട്ടാന ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു, ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക് - kerala news updates

കോഴിക്കോട് കോനൂർക്കണ്ടിയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്.

wild Elephant attack in Thottumukkam in Kozhikode  തോട്ടുമുക്കത്ത് കാട്ടാനയിറങ്ങി  വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്  കോഴിക്കോട് കോനൂ  തോട്ടുമുക്കം കോനൂർക്കണ്ടിയിൽ കാട്ടാനയിറങ്ങി  കോഴിക്കോട് വാര്‍ത്തകള്‍  ആന ശല്യം  കാട്ടാന ശല്യം  kerala news updates  kozhikode news updates
തോട്ടുമുക്കത്ത് കാട്ടാനയിറങ്ങി; തുരത്താന്‍ ശ്രമിക്കുന്നതിനിടെ വീണ് വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
author img

By

Published : Nov 29, 2022, 1:18 PM IST

കോഴിക്കോട്: ജില്ല അതിര്‍ത്തിയായ തോട്ടുമുക്കം കോനൂർക്കണ്ടിയിൽ കാട്ടാനയിറങ്ങി. ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ വീണ് വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. പത്തനാപുരം കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥനായ മനോജ് കുമാറിനാണ് കാലിന് പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കാട്ടാനയിറങ്ങിയത്. നരിക്കുഴി സ്വദേശിയായ സണ്ണി എന്നയാളുടെ ഓട്ടോയും കോഴി ഫാമിലേക്ക് പോവുകയായിരുന്ന വാഹനവും ആന തകര്‍ത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മനോജ് കുമാറിന് പരിക്കേറ്റത്.

കോഴിക്കോട് കാട്ടാന ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു, ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്

മനോജ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ കാട്ടാന ശല്യം കൂടുതലാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് സബാന്‍ എന്ന കര്‍ഷകന്‍ മരിച്ചിരുന്നു. ആനശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആനശല്യത്തിനെതിരെ ഉടനടി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.