ETV Bharat / state

വീട്ടിലേയ്ക്ക് പാഞ്ഞുകയറിയ കാട്ടുപന്നികളെ വെടി വച്ചു കൊന്നു - boars rushed to house in kozhikode

കൂരാച്ചുണ്ട് പ്രദേശത്ത് രൂക്ഷമായ പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കാട്ടുപന്നികൾ വീടിനകത്ത് പാഞ്ഞുകയറി  കോഴിക്കോട് വീടിനുള്ളിൽ കാട്ടുപന്നി  സ്ഥലത്ത് ജനങ്ങൾ പ്രതിഷേധിക്കുന്നു  കൂരാച്ചുണ്ടിൽ കാട്ടുപന്നികൾ വീടിനുള്ളിൽ  wild boars rushed into the house in kirachoond kozhikode  wild boars rushed into the house  boars rushed to house in kozhikode  wild boars in kozhikode
കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപന്നികൾ വീടിനകത്ത് പാഞ്ഞുകയറി
author img

By

Published : Oct 30, 2020, 11:27 AM IST

Updated : Oct 30, 2020, 5:42 PM IST

കോഴിക്കോട്: കൂരാച്ചുണ്ടില്‍ വീട്ടിലേയ്ക്ക് പാഞ്ഞുകയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരു പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരനും മറ്റൊന്നിനെ വനപാലകരുമാണ് വെടിവച്ചത്. അപകടകാരികളായ കാട്ടുപന്നികളില്‍ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വീട്ടിലേയ്ക്ക് പാഞ്ഞുകയറിയ കാട്ടുപന്നികളെ വെടി വച്ചു കൊന്നു

രാവിലെ ഏഴ് മണിയോടെ കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്‍റെ വീട്ടിലേക്ക് രണ്ട് കാട്ടുപന്നികള്‍ പാഞ്ഞ് കയറുകയായിരുന്നു. വീട്ടിലെ ആളില്ലാത്ത മുറിയിലെത്തിയ പന്നികള്‍ ഫര്‍ണിച്ചറുകള്‍ കുത്തി മറിച്ചിടാന്‍ തുടങ്ങി. വീട്ടുകാര്‍ മുറി പുറത്ത് നിന്ന് അടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീട് അടച്ച് പുറത്ത് നിന്ന് പ്രതിഷേധിച്ചു. ശല്യക്കാരനായ പന്നിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഏറെ നാളായി കൂരാച്ചുണ്ട് പ്രദേശത്ത് പന്നി ശല്യം അതിരൂക്ഷമാണ്. പന്നിയെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ കര്‍ഷകര്‍ വനംവകുപ്പിന് നിരവധി പരാതികള്‍ നല്‍കിയിരുന്നു.

Last Updated : Oct 30, 2020, 5:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.