കോഴിക്കോട്: നിപ സ്ഥിരീകരിച്ച മരുതോങ്കരയിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചെന്ന് പരിശോധന ഫലം (Wild Boar Death African Swine Fever Kozhikode). ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്നത്.
ഈ വൈറസ് മനുഷ്യരിലേക്ക് നേരിട്ട് രോഗമുണ്ടാക്കില്ല. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കാറാണ് ചെയ്യുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച പ്രദേശത്ത് പന്നിഫാമുകൾ ഇല്ല. സമീപ പ്രദേശത്തെ ഫാമുടമകൾക്ക് ബോധവൽക്കരണ ക്ലാസ് നൽകും.
ജില്ലയിലെ മുഴുവൻ പന്നിഫാം ഉടമകളെയും വിളിച്ച് ചേർത്ത് ഒക്ടോബർ ആറിന് ജില്ല മൃഗാശുപത്രി ഹാളിൽ വച്ച് വിശദമായ ക്ലാസും നടത്തും. അസ്‌ഫർവിരിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണ് ആഫ്രിക്കൻ പന്നിപ്പനിരോഗമുണ്ടാക്കുന്നത്. വളർത്തു പന്നികളിൽ വൈറസ് ബാധിച്ചാൽ കൂട്ടമായി ചാവുകയും മറ്റുള്ളവയെ കൊന്നൊടുക്കുകയുമാണ് പതിവ്. 1907- ൽ കെനിയയിൽ ആണ് ആദ്യ രോഗബാധ കണ്ടെത്തിയത്.
ആഫ്രിക്കൻ പന്നിപ്പനിയുടെ വ്യാപനം: ബ്രിട്ടീഷ് കോളനികളിൽ വളർത്തിയ പന്നികളിൽ ആഫ്രിക്കൻ കാട്ടുപന്നികളിൽ നിന്നാണ് രോഗബാധയേറ്റത്. അഞ്ച് പതിറ്റാണ്ടോളം ആഫ്രിക്കൻ വൻകരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം 1957 മുതലാണ് യൂറോപ്പിലേക്ക് വ്യാപിച്ചത്. 1957 ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ നഗരത്തിൽ ആദ്യമായി രോഗമെത്തിയത് ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്‌ത പന്നി മാംസത്തിലൂടെയായിരുന്നു.
തുടർന്ന് സ്‌പെയിനിലേക്കും ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും മാൾട്ടയിലേക്കും എല്ലാം രോഗവ്യാപനമുണ്ടായി. പിന്നാലെ അമേരിക്കയിലും ആഫ്രിക്കൻ പന്നിപ്പനിയെത്തി. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ 1978 -ൽ രോഗം പൊട്ടി പുറപ്പെട്ടപ്പോൾ രോഗം തുടച്ചു നീക്കുന്നതിനായി രാജ്യത്തെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയതും ചരിത്രം.
1960- 1990 കാലയളവിൽ അമേരിക്കയിലെയും യൂറോപ്പിലെയും പന്നിവളർത്തൽ വ്യവസായ മേഖലക്ക് കനത്ത സാമ്പത്തിക നഷ്‌ടമാണ് ആഫ്രിക്കൻ പന്നിപ്പനി വരുത്തിവച്ചത്. ഏഷ്യ വൻകരയിൽ രോഗം ആദ്യമായി കണ്ടെത്തിയത് 2018 ഓഗസ്‌റ്റിൽ ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ലിയോനിങിലെ പന്നി വളർത്തൽ കേന്ദ്രങ്ങളിലായിരുന്നു. തുടർന്ന് ഹോങ്കോങ്, ഫിലീപ്പൈൻസ്, വിയറ്റ്നാം, തായ്‌ലൻഡ്, കിഴക്കൻ തിമോർ, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ, മ്യാൻമാർ, ലാവോസ് തുടങ്ങിയ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കെല്ലാം രോഗം വ്യാപകമായി പടർന്നു പിടിച്ചു.
2020 മെയ് 21നാണ് ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ് പന്നിപ്പനി പടർന്നത്. 2022 ജുലൈ 21ന് കേരളത്തിലും വൈറസ് എത്തി. വയനാട്ടിലെ കണിയാരം തവിഞ്ഞാലിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്.
ALSO READ:Dengue Fever Prevention And Treatment ഡെങ്കിപ്പനി; നിസാരമായി കാണരുത്, അപകടം ഏറെ... ശ്രദ്ധിക്കേണ്ടവ
എന്താണ് ഡെങ്കി: ഈഡിസ് ഈജിപ്‌തി (Aedes aegypti) എന്ന കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കി പിടിപ്പെട്ട ഒരു രോഗിയെ കൊതുക് കടിക്കുകയും ഇതേ കൊതുക് മറ്റൊരാളെ കടിക്കുകയും ചെയ്യുമ്പോളാണ് ഡെങ്കി പടരുന്നത് (Dengue Fever).