കോഴിക്കോട്: മുക്കത്ത് ശക്തമായ മഴയില്‍ ഇടിമിന്നലേറ്റ വീടിന് കേടുപാട് സംഭവിക്കുകയും ആട് ചാവുകയും ചെയ്‌തു. മുക്കം അഗസ്‌ത്യമുഴി തടപ്പറമ്പ് ശ്രീനിലയത്തിൽ പ്രകാശന്‍റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് സംഭവം.
ശക്തമായ ഇടിമിന്നലിൽ വീടിന്‍റെ വയറിംഗ് കത്തിനശിച്ചിട്ടുണ്ട്. വീട്ടിലെ ആട് മിന്നലേറ്റ് ചാവുകയും ചെയ്‌തു. വീട്ടുവളപ്പിലെ വാഴകള്‍ക്കും വന്‍ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.
സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതു കൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത്. നേരത്തേയും പ്രകാശന്‍റെ വീടിന് മിന്നലേറ്റ് നാശം സംഭവിച്ചിരുന്നു.