കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. അഡ്വ. പിടിഎ റഹീം എംഎൽഎ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാവൂർ പാടമടക്കമുള്ള സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു. കർഷർക്ക് വേണ്ട സഹായം ഉറപ്പാക്കാൻ കൃഷി വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്ന് അഡ്വ. പിടിഎ റഹീം എംഎൽഎ പറഞ്ഞു.
ആയിരക്കണക്കിന് വാഴകളാണ് മാവൂർ പാടത്ത് മാത്രം നശിച്ചത്. 500 വാഴകൾ ഉണ്ടായിരുന്ന പാടത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന വാഴകൾ മാത്രമാണ് അവശേഷിക്കുന്നത്. മൂപ്പെത്താറായ വാഴക്കുലകളാണ് നശിച്ചതിലേറെയും. ആയംകുളം, കൽപ്പള്ളി, ഊർക്കടവ് ഭാഗങ്ങളിലും വാഴകൾ വീണു.