ETV Bharat / state

കോഴിക്കോട് വിലങ്ങാട് 820 ലിറ്റർ വാഷ് പിടികൂടി - നാദാപുരം വാർത്തകൾ

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടന്ന റെയ്‌ഡിലാണ് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്

vash seized  kozhikode vash  കോഴിക്കോട് വാർത്തകൾ  നാദാപുരം വാർത്തകൾ  വാഷ് പിടികൂടി
വിലങ്ങാട് 820 ലിറ്റർ വാഷ് പിടികൂടി
author img

By

Published : Aug 25, 2020, 11:02 AM IST

കോഴിക്കോട്: വിലങ്ങാട് ഉരുട്ടിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 820 ലിറ്റർ വാഷ് പിടികൂടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി വടകര എക്സൈസ് സർക്കിൾ സംഘവും ഇന്‍റലിജൻസും നടത്തിയ സംയുക്ത റെയ്‌ഡിലാണ് വാഷ് പിടികൂടിയത്.

ഉരുട്ടി ക്രഷറിന് മുകളിലെ ചാരായ വാറ്റ് കേന്ദ്രത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. ഇവിടെ ചാരായം വാറ്റാനായി 200 ലിറ്ററിന്‍റെ നാല് ബാരലുകളിലും, 25 ലിറ്ററിന്‍റെ ഒരു ബാരലിലും സൂക്ഷിച്ച 820 ലിറ്റർ വാഷ്, ഗ്യാസ് സിലിണ്ടർ, സ്റ്റൗ, വാറ്റ് ഉപകരണങ്ങൾ എന്നിവയും പിടികൂടി. വാളാന്തോട്, വെങ്കളം, ചീളി ഭാഗങ്ങളിൽ ചാരയാവാറ്റ് നടക്കുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പിടികൂടിയ വാഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ നശിപ്പിച്ചു. വടകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ പി.മോഹനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.