കോഴിക്കോട് : വടകരയില്‍ പൊലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സജീവന്‍റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് (23-07-20220 അന്വേഷണസംഘത്തിന് കൈമാറും. അസ്വാഭാവിക മരണത്തിന് വടകര പൊലീസ് എടുത്ത കേസില്‍ ജില്ല ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. അതേസമയം മരിച്ച സജീവന്‍റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
More read: വടകര പൊലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് മരിച്ചു: എസ്.ഐ മര്‍ദിച്ചെന്ന് സുഹൃത്തുക്കള്‍
അന്വേഷണങ്ങളുടെ ഭാഗമായി വടകര എസ്.ഐ, എ.എസ്.ഐ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തിന് പിന്നാലെ സസ്‌പെന്‍ഷനിലായ വടകര എസ്.ഐ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സജീവനെ ആശുപത്രിയില്‍ എത്തിക്കുന്നതിലടക്കം വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഇതിലും വിശദമായ അന്വേഷണം ഉണ്ടാകും.
കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സജീവന്‍റെ മൃതദേഹം ഇന്നലെ (22-07-2022) രാത്രിയോടെയാണ് സംസ്‌കരിച്ചത്.