ETV Bharat / state

അശാസ്ത്രീയ ടിപിആര്‍: 'ഗതികേടിന്‍റെ ചലഞ്ചുമായി' വ്യാപാരികള്‍

author img

By

Published : Jul 29, 2021, 1:13 PM IST

Updated : Jul 29, 2021, 2:15 PM IST

കണ്ണുതുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടിന്‍റെ ചലഞ്ച് എന്ന മുദ്രാവാക്യമുയർത്തി വ്യാപാരി വ്യവസായി ഏകോപനസമിതി പെരുവയൽ ഗ്രാമപഞ്ചായത്ത് കോർഡിനേഷന്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

unscientific tpr testing in kerala; merchant association organises mass campaign  tpr testing in kerala  unscientific tpr testing  അശാസ്ത്രീയ ടിപിആര്‍ സംവിധാനം, 'ഗതികേടിന്‍റെ ചലഞ്ചുമായി' വ്യാപാരികള്‍  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  കോഴിക്കോട്
അശാസ്ത്രീയ ടിപിആര്‍ സംവിധാനം, 'ഗതികേടിന്‍റെ ചലഞ്ചുമായി' വ്യാപാരികള്‍

കോഴിക്കോട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നതിനാൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിടുന്ന ദുരവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് ഗതികേടിന്‍റെ ചലഞ്ചുമായി വ്യാപാരികൾ. പെരുവയൽ ഗ്രാമപഞ്ചായത്തിലാണ് വ്യത്യസ്തമായ ചലഞ്ചുമായി വ്യാപാരികൾ രംഗത്തുവന്നത്. ഗ്രാമപഞ്ചായത്തിൽ ടിപിആർ നിരക്ക് കൂടിയതുമൂലം ദിവസങ്ങളായി ഡി കാറ്റഗറിയിലാണ്.

അശാസ്ത്രീയ ടിപിആര്‍: 'ഗതികേടിന്‍റെ ചലഞ്ചുമായി' വ്യാപാരികള്‍

ഇതിനാൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതിയാണ്. കൊവിഡ് ലക്ഷണങ്ങളുള്ളവരും പ്രാഥമിക സമ്പർക്കം ഉള്ളവരും മാത്രം ടെസ്റ്റുകൾ നടത്തുന്നത് കാരണം ടി.പി.ആർ ഉയർന്നു തന്നെ നിൽക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയത വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന സമയത്താണ് പ്രത്യേക ചലഞ്ച് ഒരുക്കുന്നത്. കണ്ണുതുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടിന്‍റെ ചലഞ്ച് എന്ന മുദ്രാവാക്യമുയർത്തി വ്യാപാരി വ്യവസായി ഏകോപനസമിതി പെരുവയൽ ഗ്രാമപഞ്ചായത്ത് കോർഡിനേഷന്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Also read:'ഇനിയും കട അടച്ചിടാൻ പറ്റില്ല' ; സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് വ്യാപാരികള്‍

വ്യാഴാഴ്ച മുതൽ നാല് ദിവസങ്ങളിലായി ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കൊവിഡ് പരിശോധന ക്യാമ്പിലേക്ക് കൂടുതൽ പേരെ എത്തിക്കുകയാണ് ചലഞ്ചിന്‍റെ ലക്ഷ്യം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നിരവധി സമ്മാനങ്ങളാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വാഗ്ദാനം ചെയ്യുന്നത്.

ടെസ്റ്റിന് വിധേയമാകുന്നവരിൽ നറുക്കെടുപ്പിലൂടെ ഒന്നാം സ്ഥാനം കിട്ടുന്നയാൾക്ക് 5001 രൂപയും, രണ്ടാം സ്ഥാനം നേടുന്ന രണ്ടു പേർക്ക് ബിരിയാണി കുടവും, മൂന്നാം സ്ഥാനം നേടുന്ന രണ്ടു പേർക്ക് പ്രഷർകുക്കറുമാണ് സമ്മാനങ്ങൾ. കൂടാതെ പത്തു പേർക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.

Last Updated : Jul 29, 2021, 2:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.