ETV Bharat / state

Uniform Civil Code| ഏക സിവില്‍ കോഡിലെ സിപിഎം ക്ഷണം; സെമിനാറില്‍ പങ്കെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ നാളെ മുസ്‌ലിം ലീഗ് യോഗം

ഏക സിവിൽ കോഡില്‍ സിപിഎമ്മിന്‍റെ ദേശീയ സെമിനാറിലേക്ക് ലീഗിനുള്ള ഔദ്യോഗിക ക്ഷണത്തില്‍, നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും പിഎംഎ സലാം

Uniform Civil Code  പിഎംഎ സലാം  ഏക സിവിൽ കോഡില്‍ സിപിഎമ്മിന്‍റെ ദേശീയ സെമിനാര്‍  സിപിഎമ്മിന്‍റെ ദേശീയ സെമിനാറിലേക്ക് ലീഗിന് ക്ഷണം  seminar CPM official invitation for Muslim league
Uniform Civil Code
author img

By

Published : Jul 8, 2023, 12:30 PM IST

Updated : Jul 8, 2023, 6:13 PM IST

പിഎംഎ സലാം സംസാരിക്കുന്നു

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്ക് മുസ്‌ലിം ലീഗിന് ഔദ്യോഗിക ക്ഷണം. ഇന്നലെ (ജൂലൈ ഏഴ്‌) വൈകിട്ടാണ് നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സിപിഎം നിലപാടിനെ സ്വാഗതം ചെയ്യുമ്പോഴും സെമിനാറിൽ പങ്കെടുക്കുമോ എന്നതിൽ കൂടിയാലോചനകൾക്ക് ശേഷം മറുപടി പറയാമെന്നും പിഎംഎ സലാം വ്യക്തമാക്കി.

വിഷയം യുഡിഎഫിൽ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചാൽ, സാങ്കൽപ്പിക ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും ലീഗ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് സ്വപ്‌നനഗരിയില്‍ ഈ മാസം 15നാണ് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ നടക്കുക.

സെമിനാറിലെ സംഘാടക സമിതിയിൽ സമസ്‌ത അംഗവുമുണ്ട്. വൈസ് ചെയർമാൻമാരുടെ പട്ടികയിലാണ് മുസ്‌തഫ മുണ്ടുപാറയുടെ പേരുള്ളത്. എന്നാൽ വൈസ് ചെയർമാൻ ആയത് അറിഞ്ഞിട്ടില്ലെന്നാണ് മുസ്‌തഫയുടെ പ്രതികരണം. അതിനിടെ ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സമസ്‌ത കൺവെൻഷൻ കോഴിക്കോട്ട് ആരംഭിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാനാണ് കൺവെൻഷൻ വിളിച്ചത്.

മുസ്‌ലിം ലീഗ് യോഗം നാളെ: ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് നാളെ(ജൂലൈ 9) രാവിലെ ഒമ്പത് മണിക്ക് പാണക്കാട് യോഗം ചേരും. ഏക സിവില്‍ കോഡിനെതിരെയുളള സിപിഎം സെമിനാറില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് മുസ്‌ലിം ലീഗ് ഞായറാഴ്‌ച തീരുമാനിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ യോഗം ചേരുന്നത്.

'ആ സെമിനാര്‍ ലീഗിനേയും സമസ്‌തയേയും ക്ഷണിക്കാന്‍': ഏക സിവില്‍ കോഡിനെതിരെ സിപിഎം ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത് മുസ്‌ലിം ലീഗിനേയും സമസ്‌തയേയും ക്ഷണിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതില്‍ നിന്ന് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ് സിപിഎം ലക്ഷ്യം. ജൂലൈ ആറിന് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

READ MORE | VD Satheesan | ഏക സിവില്‍ കോഡ് : സിപിഎം പരിപാടി നടത്തുന്നത് ലീഗിനെയും സമസ്‌തയെയും ക്ഷണിക്കാന്‍ മാത്രമെന്ന് വി.ഡി സതീശന്‍

ഏക സിവില്‍ കോഡ് സംബന്ധിച്ച് 1986 - 87 കാലഘട്ടത്തില്‍ സിപിഎം നിലപാട് എന്തായിരുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു. സിപിഎമ്മിന്‍റെ താത്വികാചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെ തള്ളി പറയാൻ എംവി ഗോവിന്ദൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇഎംഎസ്‌ പറഞ്ഞത് സിവില്‍ കോഡ് നടപ്പാക്കണമെന്നായിരുന്നു. ശരീഅത്ത് നിയമം ഇന്ത്യക്ക് യോജിച്ചതല്ല. ശരീഅത്ത് നിയമം ഇറാനിലേത് പോലെ ഇസ്‌ലാമിക റിപ്പബ്ലിക്കായ സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂ. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നുമായിരുന്നു ഇഎംഎസിന്‍റെ നിലപാടെന്നും വിഡി സതീശന്‍ പറഞ്ഞു.

സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ജനാധിപത്യ മഹിള അസോസിയേഷനോട് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടതും ഇംഎംഎസായിരുന്നു. അപ്പോള്‍ തനിക്ക് ഗോവിന്ദനോട് ചോദിക്കാനുള്ളത് നിങ്ങള്‍ ഇഎംഎസിനെ തള്ളി പറയുന്നുണ്ടോയെന്നും നിങ്ങളുടെ നയരേഖയില്‍ മാറ്റം വരുത്തുന്നുണ്ടോയെന്നുമാണ്. ഇതിന് എംവി ഗോവിന്ദന്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

READ MORE | Uniform Civil Code | 'സിപിഎം സഞ്ചരിക്കുന്നത് ബിജെപിയുടെ ഭിന്നിപ്പിക്കലിന്‍റെ പാതയില്‍'; ഈ കെണിയില്‍ ആരും പെടരുതെന്ന് വിഡി സതീശന്‍

Last Updated : Jul 8, 2023, 6:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.