കോഴിക്കോട്: കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തി യു.ജി, പി.ജി ക്ലാസുകൾ ആരംഭിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്. ടി.പി.ആര്‍ ഉയരുന്ന സാഹചര്യത്തിൽ പ്ളസ് വണ്‍ പരീക്ഷ മാറ്റിവെക്കണം. വിദ്യഭ്യാസ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷൻ പൂര്‍ത്തീകരിച്ച് യു.ജി, പി.ജി ക്ളാസുകള്‍ ഘട്ടംഘട്ടമായി ആരംഭിക്കണം. പ്ലസ് വൺ പഠനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യം വിദ്യഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചു. എന്നാല്‍, നടപടി സ്വീകരിക്കാൻ തയ്യാറായില്ല.
ഒരുപാട് വിദ്യാർഥികൾ നിരവധി പ്രശ്നങ്ങൾ കാരണം ഇന്നും ഓൺലൈൻ വിദ്യഭ്യാസത്തിന് പുറത്താണ്. പലരും ഫോൺ ലഭിക്കാതെയും നെറ്റ് കണക്ഷൻ ലഭിക്കാതെയും ദുരിതം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അനങ്ങാപാറ നയം അവസാനിപ്പിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെ.എം അഭിജിത്ത് കോഴിക്കോട്ടെ വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ALSO READ: കടയ്ക്കലില്‍ 13കാരനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍